Romans 10:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം മനുഷ്യരെ തന്നോടുള്ള ഉറ്റബന്ധത്തിലാക്കിത്തീര്‍ക്കുന്നതെങ്ങനെയെന്ന് അറിയാതെ, തങ്ങളുടെ സ്വന്തം മാര്‍ഗം സ്ഥാപിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാല്‍ മനുഷ്യരെ തന്നോടു ബന്ധിപ്പിക്കുന്ന ദൈവത്തിന്‍റെ മാര്‍ഗത്തിന് അവര്‍ വഴങ്ങിയിട്ടില്ല.
Malayalam (ERV) WBTC Bible
ദൈവം മനുഷ്യരെ തനിക്കൊപ്പം നീതീകരിക്കുന്നതിനെപ്പറ്റി അവര്‍ അജ്ഞരാണ്. അവര്‍ തങ്ങളുടേതായ മാര്‍ഗ്ഗത്തിലൂടെ അവരെ നീതീകരിക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് ദൈവം ആളുകളെ നീതീകരിക്കുന്ന മാര്‍ഗ്ഗം അവര്‍ സ്വീകരിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
Malayalam 1992 MBSI
അവര്‍ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാന്‍ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിക്കുവാൻ അന്വേഷിച്ചുകൊണ്ട് ദൈവത്തിന്റെ നീതിയ്ക്ക് കീഴ്പെട്ടില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ദൈവത്തിന്റെ നീതി അറിയാതെ സ്വന്തനീതി സ്ഥാപിപ്പാന്‍ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
Malayalam Bible POC-ML 2013
എന്നാല്‍, ദൈവത്തിന്‍െറ നീതിയെക്കുറിച്ച് അവര്‍ അജ്‌ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്‌ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം, ദൈവം മനുഷ്യരെ നീതീകരിക്കുന്നവിധം അറിയാതെ സ്വന്തം പ്രയത്നത്താൽ നീതീകരിക്കപ്പെടാൻ ശ്രമിച്ചുകൊണ്ട് അവർ ദൈവനീതിക്കു വിധേയപ്പെടാതിരുന്നു.