Romans 10:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘ധര്‍മശാസ്ത്രത്തിന്‍റെ അനുശാസനങ്ങള്‍ അനുസരിക്കുന്നവന്‍ അതുമൂലം ജീവിക്കും’ - ഇതാണ് ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുന്നതിനുള്ള മാര്‍ഗമായി മോശ രേഖപ്പെടുത്തിയിരിക്കുന്നത്.
Malayalam (ERV) WBTC Bible
ദൈവീക നീതീകരണത്തെപ്പറ്റി ന്യായപ്രമാണത്തില്‍നിന്നും ലഭ്യമായതിന്‍റെ അടിസ്ഥാനത്തില്‍ മോശെ എഴുതുന്നു: “ന്യായപ്രമാണത്തെ പിന്തുടര്‍ന്ന് ജീവന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവന്‍ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങള്‍ നിശ്ചയമായും പാലിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു“അതു ചെയ്ത മനുഷ്യന്‍ അതിനാല്‍ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച്: “ന്യായപ്രമാണത്തിന്റെ നീതി ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച്: “അതു ചെയ്ത മനുഷ്യന്‍ അതിനാല്‍ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
നിയമാധിഷ്‌ഠിതമായ നീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതുമൂലം ജീവന്‍ ലഭിക്കും എന്നു മോശ എഴുതുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച് മോശ ഇപ്രകരം എഴുതിയിരിക്കുന്നു: “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.”