Romans 10:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനെക്കുറിച്ച് വേദലിഖിതത്തില്‍‍ കാണുന്നത് ഇതാണ്: ദൈവത്തിന്‍റെ സന്ദേശം നിങ്ങളുടെ സമീപത്തുണ്ട്, നിങ്ങളുടെ അധരങ്ങളിലും നിങ്ങളുടെ ഹൃദയത്തിലും തന്നെ.’ ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്ന വിശ്വാസത്തിന്‍റെ സന്ദേശം അതുതന്നെയാണ്.
Malayalam (ERV) WBTC Bible
പക്ഷെ എന്താണ് തിരുവെഴുത്തില്‍ പറയുന്നത്? “ദൈവത്തിന്‍റെ ഉപദേശം നിന്‍റെ സമീപമുണ്ട്. അതു നിന്‍റെ അധരത്തിലും ഹൃദയത്തിലുമുണ്ട്. അതായത് ഞങ്ങള്‍ ജനങ്ങളെ ഉപദേശിക്കുന്ന വിശ്വാസം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
Malayalam 1992 MBSI
എന്നാല്‍ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അത് എന്ത് പറയുന്നു? “വചനം നിനക്ക് സമീപമായി, നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അത് ഞങ്ങൾ പ്രസ്താവിക്കുന്ന വിശ്വാസ വചനം തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അത് എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസവചനം തന്നെ.
Malayalam Bible POC-ML 2013
എന്നാല്‍ പിന്നെ, എന്താണു പറയുന്നത്‌? വചനം നിനക്കു സമീപസ്‌ഥമാണ്‌. നിന്‍െറ അധരത്തിലും നിന്‍െറ ഹൃദയത്തിലും അതുണ്ട്‌ - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്‍െറ വചനം തന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ തിരുവെഴുത്ത് എന്തുപറയുന്നു? “വചനം നിങ്ങൾക്കു സമീപമാകുന്നു; അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു,” ഞങ്ങൾ ഉദ്ഘോഷിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെയാണ് അത്.