Romans 11:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലോകത്തിനു സമൃദ്ധമായ അനുഗ്രഹങ്ങള്‍ കൈവരുന്നതിനു യെഹൂദന്മാരുടെ നിയമലംഘനം കാരണമായി ഭവിച്ചു; യെഹൂദന്മാര്‍ക്കു നഷ്ടമായത് വിജാതീയര്‍ക്കു നേട്ടമായിത്തീര്‍ന്നു. അപ്പോള്‍ സര്‍വയെഹൂദന്മാരുംകൂടി ദൈവത്തിന്‍റെ രക്ഷയില്‍ ഉള്‍പ്പെട്ടാല്‍ ആ അനുഗ്രഹം എത്ര വലുതായിരിക്കും!
Malayalam (ERV) WBTC Bible
യെഹൂദരുടെ തെറ്റ് വിലയേറിയ അനുഗ്രഹങ്ങളെ ലോകത്തിലേക്ക് കൊണ്ടുവന്നു. യെഹൂദര്‍ക്ക് നഷ്ടപ്പെട്ടതെന്തോ അത് ജാതികള്‍ക്ക് മൂല്യവത്തായ അനുഗ്രഹങ്ങള്‍ കൊണ്ടുവന്നു. യെഹൂദര്‍ വേണ്ടുവോളം ദൈവം കാംക്ഷിക്കുന്ന രീതിയിലാകുന്പോള്‍ ഏറെ മൂല്യമുളള അനുഗ്രഹങ്ങള്‍ ലോകത്തിനു തീര്‍ച്ചയായും കിട്ടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം?
Malayalam 1992 MBSI
എന്നാല്‍ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികള്‍ക്കു സമ്പത്തും വരുവാന്‍ കാരണമായി എങ്കില്‍ അവരുടെ യഥാസ്ഥാനം എത്ര അധികം?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവരുടെ പരാജയം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികൾക്ക് സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ പൂർത്തീകരണം എത്ര അധികമായിരിക്കും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അവരുടെ ലംഘനം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികള്‍ക്കു സമ്പത്തും വരുത്തുവാന്‍ കാരണമായി എങ്കില്‍ അവരുടെ യഥാസ്ഥാനം എത്ര അധികം?
Malayalam Bible POC-ML 2013
അവരുടെ പാപം ലോകത്തിന്‍െറ നേട്ടവും അവരുടെ പരാജയം വിജാതീയരുടെ നേട്ടവും ആയിരുന്നെങ്കില്‍ അവരുടെ പരിപൂര്‍ണത എന്തൊരു നേട്ടമാകുമായിരുന്നു!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവരുടെ ലംഘനവും പരാജയവും ശേഷംലോകത്തിന് അനുഗ്രഹസമൃദ്ധി നൽകിയെങ്കിൽ അവരുടെ പൂർണ പുനഃസ്ഥാപനം നിമിത്തം ലഭിക്കുന്ന അനുഗ്രഹം എത്ര സമൃദ്ധമായിരിക്കും!