Romans 11:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സ്വജാതികള്‍ തിരസ്കരിക്കപ്പെട്ടത് ലോകത്തെ ദൈവത്തോട് രഞ്ജിപ്പിക്കുന്നതിന് ഇടയാക്കിയെങ്കില്‍, അവരെ സ്വീകരിക്കുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? മൃതരില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പല്ലാതെ മറ്റെന്താണ്?
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ യെഹൂദതിരസ്കരണം ലോകത്തിന് ദൈവത്തോടുളള നിരപ്പാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ യെഹൂദ സ്വീകരണം മരണത്തില്‍ നിന്നുളള ജീവനെ അല്ലാതെ മറ്റെന്താണ് അര്‍ത്ഥമാക്കുക?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?
Malayalam 1992 MBSI
അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കില്‍ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്‍പ്പെന്നല്ലാതെ എന്താകും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ തിരസ്കരണം ലോകത്തിന്റെ നിരപ്പിന് ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ഭ്രംശം ലോകത്തിന്‍റെ നിരപ്പിനു ഹേതുവായി എങ്കില്‍ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്‍പ്പെന്നല്ലാതെ എന്താകും?
Malayalam Bible POC-ML 2013
എന്തുകൊണ്ടെന്നാല്‍, അവരുടെ തിര സ്‌കാരം ലോകത്തിന്‍െറ അനുരഞ്‌ജനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരെ തിരസ്കരിച്ചതു ലോകം ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും?