Romans 11:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[17,18] നട്ടുവളര്‍ത്തിയ ഒലിവുമരത്തിന്‍റെ ചില ശാഖകള്‍ മുറിച്ചുകളഞ്ഞ്, ഒട്ടിച്ചുചേര്‍ക്കപ്പെട്ട കാട്ടൊലിവിന്‍റെ ശാഖപോലെയാണ് വിജാതീയനായ നീ. നീ ഇപ്പോള്‍ തായ്മരത്തിന്‍റെ ചൈതന്യത്തില്‍ പങ്കാളിയാകുന്നു. മുറിച്ചുകളഞ്ഞ ചില്ലകളോട് അവജ്ഞ കാട്ടരുത്. നിനക്ക് അഹങ്കരിക്കുവാന്‍ എന്തിരിക്കുന്നു? നീ ഒരു ശാഖമാത്രമാണല്ലോ; നീ വേരിനെയല്ല, വേരു നിന്നെയാണു ചുമക്കുന്നത് എന്ന് ഓര്‍ക്കുക.
Malayalam (ERV) WBTC Bible
ഒടിഞ്ഞുപോയ ചില ഒലിവുമരക്കൊന്പുകളുടെ സ്ഥാനത്ത് കാട്ടൊലിവിന്‍ കൊന്പായ നിന്നെ ഒട്ടിച്ചു ചേര്‍ത്തതുകൊണ്ട് തായ്ത്തടിയുടെ ഉറപ്പും ജീവനും നീ പങ്കു പറ്റുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ,
Malayalam 1992 MBSI
കൊമ്പുകളില്‍ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയില്‍ ഒട്ടിച്ചു ചേര്‍ത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീര്‍ന്നു എങ്കിലോ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൊമ്പുകളിൽ ചിലത് ഒടിച്ചിട്ട് കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്ത് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിന് പങ്കാളിയായിത്തീർന്നു എങ്കിലോ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൊമ്പുകളില്‍ ചിലത് ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയില്‍ ഒട്ടിച്ചുചേര്‍ത്ത് ഒലിവുമരത്തിന്‍റെ ഫലപ്രദമായ വേരിനു പങ്കാളിയായിത്തീര്‍ന്നു എങ്കിലോ,
Malayalam Bible POC-ML 2013
ഒലിവുമരത്തിന്‍െറ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്‍െറ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേ രില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത്