Romans 11:18 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
അങ്ങനെയെങ്കില്‍ ഒടിഞ്ഞുപോയ ശാഖകളുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്തു പ്രശംസിക്കുവാന്‍ പാടില്ല. പക്ഷേ പ്രശംസിക്കുന്നുവെങ്കില്‍ ഒന്നോര്‍ത്തുകൊളളുക. നീ തായ്വേരിനെയല്ല, തായ്വേര് നിന്നെയാണ് പോഷിപ്പിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓർക്ക.
Malayalam 1992 MBSI
കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കില്‍ നീ വേരിനെ അല്ല വേര്‍ നിന്നെയത്രേ ചുമക്കുന്നു എന്നു ഔര്‍ക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൊമ്പുകളുടെ നേരെ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ, നീ വേരിനെ അല്ല താങ്ങുന്നത് വേർ നിന്നെയത്രേ താങ്ങുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൊമ്പുകളുടെ നേരേ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കില്‍ നീ വേരിനെ അല്ല വേര്‍ നിന്നെയത്രേ ചുമക്കുന്നു എന്ന് ഓര്‍ക്ക.
Malayalam Bible POC-ML 2013
നീ ആ ശാഖകളെക്കാള്‍ വലിയവനാണ്‌ എന്ന്‌ അഭിമാനിക്കരുത്‌. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെതാങ്ങുകയാണ്‌ എന്ന്‌ ഓര്‍ത്തുകൊള്ളുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ടെന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നെങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നതെന്ന് ഓർക്കുക.