Romans 11:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലോകാരംഭത്തിനു മുമ്പുതന്നെ താന്‍ തിരഞ്ഞെടുത്ത ജനത്തെ ദൈവം ഉപേക്ഷിച്ചിട്ടില്ല. വേദഗ്രന്ഥത്തില്‍ പറയുന്നത് എന്താണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?
Malayalam (ERV) WBTC Bible
ജനിക്കുന്നതിനു മുന്പു തന്നെ യിസ്രായേല്‍ക്കാര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടു. അവരെ ദൈവം കൈവെടിഞ്ഞില്ല. തിരുവെഴുത്തുകളില്‍ ഏലീയാവിനെക്കുറിച്ചു പറയുന്നതെന്താണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയായും അറിയാം. അയാള്‍ യിസ്രായേല്‍ക്കാര്‍ക്ക് എതിരായി ദൈവത്തോടു പ്രാര്‍ത്ഥിച്ചതിനെക്കറിച്ചാണ് തിരുവെഴുത്തുകളില്‍ പറയുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?
Malayalam 1992 MBSI
ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തില്‍ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലിയാവിനെ കുറിച്ച് തിരുവെഴുത്ത് പറയുന്നത് നിങ്ങൾ അറിയുന്നില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തില്‍ തിരുവെഴുത്തു പറയുന്നത് അറിയുന്നില്ലയോ?
Malayalam Bible POC-ML 2013
ദൈവം മുന്‍കൂട്ടി അറിഞ്ഞസ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ഇസ്രായേലിനെതിരായി ദൈവത്തോട് എപ്രകാരമാണ് ഏലിയാ വാദിക്കുന്നതെന്ന് അവനെപ്പറ്റി വിശുദ്‌ധഗ്രന്‌ഥം പറയുന്നതു നിങ്ങള്‍ക്കറിയാമല്ലോ:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം മുന്നറിഞ്ഞ സ്വന്തം ജനത്തെ അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. തിരുവെഴുത്തുകളിൽ ഏലിയാവിനെക്കുറിച്ചുള്ള ഭാഗത്ത് ഇസ്രായേലിനു വിരോധമായി അദ്ദേഹം പ്രാർഥിക്കുന്നത് നിങ്ങൾക്കറിയില്ലേ?