Romans 11:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം എത്ര ദയാലുവും അതുപോലെതന്നെ എത്ര കര്‍ക്കശനുമാണെന്നു നാം ഇവിടെ കാണുന്നു. വിഛേദിക്കപ്പെട്ട ശാഖകള്‍പോലെ വീണുപോയവരോട് അവിടുന്നു നിര്‍ദാക്ഷിണ്യം പെരുമാറുന്നു. അവിടുത്തെ കാരുണ്യത്തില്‍ നിലനിന്നാല്‍ നിന്നോട് അവിടുന്നു ദയാലുവായിരിക്കും; അല്ലെങ്കില്‍ നീയും മുറിച്ചുനീക്കപ്പെടും.
Malayalam (ERV) WBTC Bible
ദൈവം ദയാലുവും എന്നാല്‍ കര്‍ക്കശനാകുന്നവനുമാണെന്ന് നിങ്ങള്‍ കാണുന്നു. തന്നെ പിന്തുടരുന്നതു നിര്‍ത്തിയ ജനത്തെ അവന്‍ ശിക്ഷിക്കും. എന്നാല്‍ അവന്‍റെ കാരുണ്യത്തില്‍ നിങ്ങള്‍ തുടരുകയാണെങ്കില്‍ ദൈവം നിങ്ങളോടു ദയാലുവാകും. നിങ്ങള്‍ അവനെ പിന്തുടരുന്നില്ലെങ്കില്‍ നിങ്ങളെയും വൃക്ഷത്തില്‍ നിന്നു മുറിച്ചുനീക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.
Malayalam 1992 MBSI
ആകയാല്‍ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാണ്‍ക; വീണവരില്‍ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയില്‍ നിലനിന്നാല്‍ ദയയും തന്നേ; അല്ലെങ്കില്‍ നീയും ഛേദിക്കപ്പെടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ ദൈവത്തിന്റെ ദയയും കാഠിന്യവും കാൺക; ഒരുവശത്ത് വീണുപോയ യഹൂദരിൽ ദൈവത്തിന്റെ കാഠിന്യവും; മറുവശത്ത് നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ നിന്നിൽ അവന്റെ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ ദൈവത്തിന്‍റെ ദയയും ഖണ്ഡിതവും കാണ്‍ക; വീണവരില്‍ ദൈവത്തിന്‍റെ ഖണ്ഡിതവും; നിന്നിലോ നീ ദയയില്‍ നിലനിന്നാല്‍ ദയയും തന്നെ; അല്ലെങ്കില്‍ നീയും ഛേദിക്കപ്പെടും.
Malayalam Bible POC-ML 2013
അതുകൊണ്ട്‌ ദൈവത്തിന്‍െറ കാരുണ്യവും കാഠിന്യവും നിന്‍െറ ശ്രദ്‌ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്‍െറ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടു ദൈവത്തിന്റെ ദയയും കാർക്കശ്യവും മറക്കാതിരിക്കുക; വീണവരോട് കാർക്കശ്യവും നിന്നോടോ, നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ, കാരുണ്യവും അവിടന്നു കാണിക്കും. അല്ലാത്തപക്ഷം നീയും ഛേദിക്കപ്പെടും.