Romans 11:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സുവിശേഷം നിരസിച്ചതുകൊണ്ട്, യെഹൂദന്മാര്‍ വിജാതീയരായ നിങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ ശത്രുക്കളായി. എന്നാല്‍ ദൈവത്തിന്‍റെ തിരഞ്ഞെടുപ്പുമൂലം പിതാക്കന്മാര്‍ മുഖേന അവര്‍ അവിടുത്തെ സ്നേഹഭാജനങ്ങളുമാണ്.
Malayalam (ERV) WBTC Bible
യെഹൂദര്‍ സുവിശേഷം സ്വീകരിക്കാന്‍ വിസ്സമ്മതിച്ചതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ ശത്രുക്കളാണ്. ജാതികളേ, നിങ്ങളെ സഹായിക്കുവാനായിട്ടണ് ഇതു സംഭവിച്ചത്. പക്ഷേ ഇപ്പോഴും ദൈവത്തിന്‍റെ തിരഞ്ഞടുക്കപ്പെട്ട ജനമാണ് യെഹൂദര്‍. അതുകൊണ്ട് ദൈവം അവരെ ഏറെ സ്നേഹിക്കുന്നു. അവരുടെ പിതാക്കന്മാരോട് അവന്‍ ചെയ്ത വാഗ്ദാനം നിമിത്തമാണ് ദൈവം അവരെ സ്നേഹിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർനിമിത്തം പ്രിയന്മാർ.
Malayalam 1992 MBSI
സുവിശേഷം സംബന്ധിച്ചു അവര്‍ നിങ്ങള്‍ നിമിത്തം ശത്രുക്കള്‍; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാര്‍നിമിത്തം പ്രിയന്മാര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു വശത്ത് സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം വെറുക്കപ്പെട്ടു; എന്നാൽ മറുവശത്ത് ദൈവത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിതാക്കന്മാർനിമിത്തം അവർ പ്രിയപ്പെട്ടവർ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സുവിശേഷം സംബന്ധിച്ച് അവര്‍ നിങ്ങള്‍ നിമിത്തം ശത്രുക്കള്‍. തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാര്‍ നിമിത്തം പ്രിയന്മാര്‍.
Malayalam Bible POC-ML 2013
സുവിശേഷം സംബന്‌ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്‍െറ ശത്രുക്കളാണ്‌. തെരഞ്ഞെടുപ്പു സംബന്‌ധിച്ചാകട്ടെ, അവരുടെ പൂര്‍വികരെപ്രതി അവര്‍ സ്‌നേഹഭാജനങ്ങളാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സുവിശേഷം സംബന്ധിച്ചിടത്തോളം അവർ ദൈവത്തിന്റെ ശത്രുക്കളായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കായാണ്. എന്നാൽ, അവരുടെ പൂർവികരെ ദൈവം തെരഞ്ഞെടുത്തു എന്ന കാരണത്താൽ അവർ ഇപ്പോഴും ദൈവത്തിനു പ്രിയപ്പെട്ടവർ.