Romans 11:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[3,4] ഇസ്രായേലിന് എതിരെ ഏലിയാപ്രവാചകന്‍ ദൈവത്തോട് ഇങ്ങനെ വാദിക്കുന്നു: “സര്‍വേശ്വരാ, അങ്ങയുടെ പ്രവാചകന്മാരെ അവര്‍ വധിച്ചു; അങ്ങയുടെ ബലിപീഠങ്ങളെ അവര്‍ തകര്‍ക്കുകയും ചെയ്തു. പ്രവാചകന്മാരില്‍ ഞാന്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. എന്നെയും കൊല്ലുവാന്‍ അവര്‍ വട്ടം കൂട്ടുന്നു.” ദൈവം അതിനു നല്‌കിയ മറുപടി എന്താണ്? “ബാല്‍ദേവന്‍റെ മുമ്പില്‍ മുട്ടുമടക്കാത്ത ഏഴായിരം പേരെ എനിക്കുവേണ്ടി ശേഷിപ്പിച്ചിട്ടുണ്ട്.”
Malayalam (ERV) WBTC Bible
ഏലീയാവ് പറഞ്ഞു: “കര്‍ത്താവേ, ജനം നിന്‍റെ പ്രവാചകരെ വധിക്കുകയും നിന്‍റെ യാഗപീഠങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ജീവിച്ചിരിക്കുന്ന ഏകപ്രവാചകനായ എന്നെയും ഇപ്പോള്‍ അവര്‍ കൊല്ലാന്‍ ശ്രമിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”
Malayalam 1992 MBSI
അവന്‍ യിസ്രായേലിന്നു വിരോധമായി“കര്‍ത്താവേ, അവര്‍ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യിസ്രായേലിന് വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാൻ ഒരുവൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യിസ്രായേലിനു വിരോധമായി: “കര്‍ത്താവേ, അവര്‍ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു”
Malayalam Bible POC-ML 2013
കര്‍ത്താവേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്. അവര്‍ എന്‍െറ ജീവനെയും തേടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കർത്താവേ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിക്കുകയും യാഗപീഠങ്ങൾ തകർക്കുകയും ചെയ്തു; ഞാൻ ഒരുവൻമാത്രം അവശേഷിച്ചിരിക്കുന്നു; അവർ എന്നെയും കൊല്ലാൻ ശ്രമിക്കുകയാണ്.”