Romans 12:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉപജീവനത്തില്‍ ബുദ്ധിമുട്ടുള്ള സഹോദരങ്ങള്‍ക്കു നിങ്ങളുടെ വകകള്‍ പങ്കിടുക. അപരിചിതര്‍ക്ക് ആതിഥ്യം നല്‌കുക.
Malayalam (ERV) WBTC Bible
എപ്പോഴും പ്രാര്‍ത്ഥിക്കുക. സഹായം ആവശ്യമുളള ദൈവജനത്തിനായി പങ്കുവയ്ക്കുക. സഹായമാവശ്യമുളളവര്‍ക്കായി തിരയുകയും അവരെ നിങ്ങളുടെ വീട്ടിലേക്ക് സ്വാഗതവും ചെയ്യുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‌വിൻ.
Malayalam 1992 MBSI
കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍; പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കയും അതിഥിസല്‍ക്കാരം ആചരിക്കയും ചെയ്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കഷ്ടതയിൽ സഹിഷ്ണത കാണിക്കുവിൻ; പ്രാർത്ഥനയിൽ ഉറ്റിരിക്കുവിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുകയും അതിഥിസൽക്കാരം ആചരിക്കുകയും ചെയ്‌വിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍; പ്രാര്‍ഥനയില്‍ ഉറ്റിരിപ്പിന്‍; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കയും അതിഥിസല്ക്കാരം ആചരിക്കയും ചെയ്‍വിന്‍.
Malayalam Bible POC-ML 2013
വിശുദ്‌ധരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുവിന്‍; അതിഥി സത്‌കാരത്തില്‍ തത്‌പരരാകുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും അതിഥിസൽക്കാര പ്രിയരായിരിക്കുകയുംചെയ്യുക.