Romans 12:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുപോലെ പലരായ നാം ക്രിസ്തുവിനോട് ഏകീഭവിച്ച് ഏകശരീരമായിത്തീര്‍ന്നിരിക്കുന്നു. നാം ഒരേ ശരീരത്തിന്‍റെ പല അവയവങ്ങളെന്നവണ്ണം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു.
Malayalam (ERV) WBTC Bible
അതുപോലെ നമ്മള്‍ എല്ലാം പലരെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. ആ ശരീരത്തിന്‍റെ ഭാഗങ്ങളാണ് നാം ഓരോരുത്തരും. ശരീരത്തിന്‍റെ ഒരു ഭാഗം മറ്റെല്ലാഭാഗങ്ങള്‍ക്കും കൂടി ഉളളതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.
Malayalam 1992 MBSI
അതുപോലെ പലരായ നാം ക്രിസ്തുവില്‍ ഒരു ശരീരവും എല്ലാവരും തമ്മില്‍ അവയവങ്ങളും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുപോലെ പലരായ നാം ക്രിസ്തുവില്‍ ഒരു ശരീരവും എല്ലാവരും തമ്മില്‍ അവയവങ്ങളും ആകുന്നു.
Malayalam Bible POC-ML 2013
അതുപോലെ, നാം പലരാണെങ്കിലും ക്രിസ്‌തുവില്‍ ഏകശരീരമാണ്‌. എല്ലാവരും പരസ്‌പരം ബന്‌ധപ്പെട്ട അവയവങ്ങളുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും.