Romans 12:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരുവന്‍ തനിക്കുള്ളതു പങ്കിടുന്നത് ഉദാരമനസ്സോടെ ആയിരിക്കട്ടെ. അധികാരമുള്ള ഏതൊരുവനും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം. മറ്റുള്ളവരോടു കരുണ കാണിക്കുന്നവന്‍ സന്തോഷപൂര്‍വം അതു ചെയ്യട്ടെ.
Malayalam (ERV) WBTC Bible
സമാശ്വസിപ്പിക്കാനുളള വരമാണെങ്കില്‍ അവന്‍ ആശ്വസിപ്പിക്കണം. കൊടുക്കുവാനുളള വരമാണെങ്കില്‍ ഔദാര്യമായി കൊടുക്കണം. നേതൃത്വം നല്‍കാനുളള വരമാണെങ്കില്‍ ഉത്സാഹത്തോടെ ചെയ്യണം. കരുണ ചെയ്യാനുളള വരമാണെങ്കില്‍ സന്തോഷത്തോടെയും വേണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രബോധനത്തിൽ, ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ ഉത്സാഹത്തോടെ, കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ.
Malayalam 1992 MBSI
പ്രബോധനത്തില്‍, ദാനം ചെയ്യുവന്‍ ഏകാഗ്രതയോടെ, ഭരിക്കുന്നവന്‍ ഉത്സാഹത്തോടെ, കരുണചെയ്യുന്നവന്‍ പ്രസന്നതയോടെ ആകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രോത്സാഹിപ്പിക്കാനുള്ള വരമാണെങ്കിൽ അവൻ പ്രോത്സാഹിപ്പിക്കട്ടെ; കൊടുക്കുവാനുള്ള വരമാണെങ്കിൽ അവൻ അത് ഉദാരമായും, നയിക്കുവാനുള്ള വരമാണെങ്കിൽ അത് കരുതലോടെയും, കരുണകാണിക്കുവാനുള്ള വരമാണെങ്കിൽ അത് പ്രസന്നതയോടെയും ചെയ്യട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രബോധിപ്പിക്കുന്നവന്‍ എങ്കില്‍ പ്രബോധനത്തില്‍, ദാനം ചെയ്യുന്നവന്‍ ഏകാഗ്രതയോടെ, ഭരിക്കുന്നവന്‍ ഉത്സാഹത്തോടെ, കരുണ ചെയ്യുന്നവന്‍ പ്രസന്നതയോടെ ആകട്ടെ.
Malayalam Bible POC-ML 2013
ഉപദേശ വരം ഉപദേശത്തിലും നമുക്ക്‌ ഉപയോഗിക്കാം. ദാനംചെയ്യുന്നവന്‍ ഒൗദാര്യത്തോടെയും, നേതൃത്വം നല്‍കുന്നവന്‍ തീക്‌ഷ്‌ണതയോടെയും, കരുണ കാണിക്കുന്നവന്‍ പ്രസന്നതയോടെയും പ്രവര്‍ത്തിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.