Romans 13:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ ധരിച്ചുകൊള്ളുക. മോഹങ്ങള്‍ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്.
Malayalam (ERV) WBTC Bible
കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വയം ധരിക്കുക. നിങ്ങള്‍ ചെയ്യുവാനാഗ്രഹിക്കുന്ന ചീത്തക്കാര്യങ്ങളെക്കുറിച്ചോ തിന്മനിറഞ്ഞ നിങ്ങളുടെ സ്വയത്തെ തൃപ്തിപ്പെടുത്താനുളള മാഗ്ഗങ്ങളെക്കുറിച്ചോ ചിന്തിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.
Malayalam 1992 MBSI
കര്‍ത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊള്‍വിന്‍. മോഹങ്ങള്‍ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. ജഡത്തിനോ, അതിന്റെ മോഹങ്ങൾക്ക് അവസരം കൊടുക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊള്‍വിന്‍. മോഹങ്ങള്‍ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുത്.
Malayalam Bible POC-ML 2013
പ്രത്യുത, കര്‍ത്താവായ യേശുക്രിസ്‌തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറിച്ച്, കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചവരായി നിങ്ങൾ ജീവിക്കുക. ശാരീരികാഭിലാഷങ്ങളിൽ ചിന്താമഗ്നരാകരുത്.