Romans 13:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നന്മപ്രവര്‍ത്തിക്കുന്നവര്‍ക്കല്ല, ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഭരണാധികാരി ഭയങ്കരനായിരിക്കുന്നത്. ഭരണാധികാരിയുടെ മുമ്പില്‍ നിര്‍ഭയനായിരിക്കുവാന്‍ നീ ഇച്ഛിക്കുന്നുവോ? എങ്കില്‍ നന്മ ചെയ്യുക.
Malayalam (ERV) WBTC Bible
ശരി ചെയ്യുന്ന ആള്‍ക്കാര്‍ക്ക് അധികാരികളെ ഭയപ്പെടേണ്ടതില്ല. പക്ഷേ തെറ്റു ചെയ്യുന്നവന്‍ അധികാരികളെ പേടിക്കണം. അധികാരികളെ പേടിക്കുന്നതില്‍നിന്നും മോചിതരാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കില്‍ ശരി ചെയ്യണം. നിങ്ങള്‍ ശരി ചെയ്യുകയാണെങ്കില്‍ അധികാരികള്‍ നിങ്ങളെ പ്രശംസിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും.
Malayalam 1992 MBSI
വാഴുന്നവര്‍ സല്‍പ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന്‍ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാല്‍ അവനോടു പുകഴ്ച ലഭിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭരണാധികാരികൾ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. നിങ്ങൾ അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അതിൽ നിന്നു പുകഴ്ച ലഭിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വാഴുന്നവര്‍ സല്‍പ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന്‍ ഇച്ഛിക്കുന്നുവോ? നന്മ ചെയ്ക; എന്നാല്‍ അവനോടു പുകഴ്ച ലഭിക്കും.
Malayalam Bible POC-ML 2013
സത്‌പ്രവൃത്തികള്‍ചെയ്യുന്നവര്‍ക്കല്ല, ദുഷ്‌പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ്‌ അധികാരികള്‍ ഭീഷണിയായിരിക്കുന്നത്‌. നിനക്ക്‌ അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്‍മ ചെയ്യുക; നിനക്ക്‌ അവനില്‍നിന്നു ബഹുമതിയുണ്ടാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും.