Romans 13:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അധികാരി നിന്നെ പ്രശംസിക്കും. നിന്‍റെ നന്മയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവദാസനാണയാള്‍. എന്നാല്‍ നീ തിന്മ ചെയ്താല്‍ അധികാരിയെ ഭയപ്പെടണം. എന്തെന്നാല്‍ ശിക്ഷിക്കുവാനുള്ള അയാളുടെ അധികാരം യഥാര്‍ഥമായിട്ടുള്ളതാണ്. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷ നടപ്പാക്കുന്ന ദൈവഭൃത്യനാണയാള്‍.
Malayalam (ERV) WBTC Bible
നിങ്ങളെ സഹായിക്കുന്നതിനുളള ദൈവത്തിന്‍റെ ഒരു ദാസനാണ് ഭരണകര്‍ത്താവ്. പക്ഷേ നിങ്ങള്‍ തെറ്റു ചെയ്യുകയാണെങ്കില്‍ പേടിക്കണം. ഭരണാധികാരിക്ക് ശിക്ഷ നല്‍കാന്‍ ശക്തിയുണ്ട്. അവനത് ഉയോഗിക്കുകയും ചെയ്യും. തെറ്റു ചെയ്തവരെ ശിക്ഷിക്കുവാനുളള ദൈവത്തിന്‍റെ ദാസനാണ് അവന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.
Malayalam 1992 MBSI
നിന്റെ നന്മെക്കായിട്ടല്ലോ അവന്‍ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവന്‍ വാള്‍ വഹിക്കുന്നതു; അവന്‍ ദോഷം പ്രവര്‍ത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരൻ ആയിരിക്കുന്നത്. നീ തിന്മ ചെയ്തു എങ്കിലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ നന്മയ്ക്കായിട്ടല്ലോ അവന്‍ ദൈവശുശ്രൂഷക്കാരനായിരിക്കുന്നത്. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതേ അല്ല അവന്‍ വാള്‍ വഹിക്കുന്നത്; അവന്‍ ദോഷം പ്രവര്‍ത്തിക്കുന്നവന്‍റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരന്‍തന്നെ.
Malayalam Bible POC-ML 2013
എന്തെന്നാല്‍, അവന്‍ നിന്‍െറ നന്‍മയ്‌ക്കുവേണ്ടി ദൈവത്തിന്‍െറ ശുശ്രൂഷകനാണ്. എന്നാല്‍, നീ തിന്‍മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്‍മ ചെയ്യുന്നവനെതിരായി ദൈവത്തിന്‍െറ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ.