Romans 14:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെയെങ്കില്‍ നീ നിന്റെ സഹോദരനെ എന്തിനു വിധിക്കുന്നു? നിന്‍റെ സഹോദരന്‍റെ നേരേ എന്തിന് അവ ജ്ഞ കാട്ടുന്നു? നാമെല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിന്‍റെ മുമ്പില്‍ നില്‌ക്കേണ്ടി വരുമല്ലോ.
Malayalam (ERV) WBTC Bible
അതുകൊണ്ട് നീ എന്തുകൊണ്ട് നിന്‍റെ സഹോദരനെ വിധിക്കണം? അഥവാ നിന്‍റെ സഹോദരനെക്കാള്‍ മെച്ചമാണ് നീയെന്ന് എന്തിനു കരുതുന്നു.? നാമെല്ലാവരും ദൈവമുന്പാകെ നില്‍ക്കുകയും അവന്‍ എല്ലാവരെയും വിധിക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും.
Malayalam 1992 MBSI
എന്നാല്‍ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നില്‍ക്കേണ്ടിവരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നീ നിന്റെ സഹോദരനെ വിധിക്കുന്നതു എന്ത്? അല്ല, നീ നിന്റെ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന് മുമ്പാകെ നിൽക്കേണ്ടിവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ നീ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നില്ക്കേണ്ടിവരും.
Malayalam Bible POC-ML 2013
നീ എന്തിനു നിന്‍െറ സഹോദരനെ വിധിക്കുന്നു? അഥവാ നീ എന്തിനു നിന്‍െറ സഹോദരനെ നിന്‌ദിക്കുന്നു? നാമെല്ലാവരും ദൈവത്തിന്‍െറന്യായാസനത്തിന്‍മുമ്പാകെ നില്‍ക്കേണ്ടവരാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെന്തിനാണ് നീ സഹവിശ്വാസിയെ ന്യായം വിധിക്കുന്നത്? സഹവിശ്വാസിയെ നിന്ദിക്കുന്നതും എന്തിന്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടവരാണെന്ന് ഓർക്കുക.