Romans 14:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തും ഭക്ഷിക്കുവാന്‍ ഒരുവന്‍റെ വിശ്വാസം അവനെ അനുവദിക്കുന്നു. എന്നാല്‍ വിശ്വാസത്തില്‍ ദുര്‍ബലനായ മറ്റൊരുവന്‍ സസ്യങ്ങള്‍ മാത്രം ഭക്ഷിക്കുന്നു.
Malayalam (ERV) WBTC Bible
തനിക്കിഷ്ടമുളള ഏതു ഭക്ഷണവും കഴിക്കാമെന്ന് ഒരുവന്‍ കരുതുന്നു. പക്ഷേ ദുര്‍ബലമായ വിശ്വാസം ഉളളവന്‍ സസ്യാഹാരമേ കഴിക്കൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
Malayalam 1992 MBSI
ഒരുവന്‍ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു വശത്ത്, ഒരുവന് എല്ലാം തിന്നാമെന്നുള്ള വിശ്വാസമുണ്ട്; മറുവശത്ത് ബലഹീനനായവൻ സസ്യാദികളെ മാത്രം തിന്നുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുവന്‍ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
Malayalam Bible POC-ML 2013
ഒരുവന്‍ തനിക്ക് എന്തും ഭക്‌ഷിക്കാമെന്നു വിശ്വസിക്കുന്നു. ദുര്‍ബലനായ മറ്റൊരുവനാകട്ടെ, സസ്യം മാത്രം ഭക്‌ഷിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു.