Romans 14:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭക്ഷണത്തിന്‍റെ പേരില്‍ ദൈവത്തിന്‍റെ പ്രവൃത്തിയെ നശിപ്പിക്കരുത്. എല്ലാ ആഹാരസാധനങ്ങളും ഭക്ഷിക്കാവുന്നതാണ്. എന്നാല്‍ എന്തെങ്കിലും ഭക്ഷിക്കുന്നതുമൂലം, മറ്റൊരുവന്‍ പാപത്തില്‍ വീഴാന്‍ ഇടയാക്കുന്നതു തെറ്റാണ്.
Malayalam (ERV) WBTC Bible
ഭക്ഷണത്തിനു വേണ്ടി ദൈവപ്രവര്‍ത്തനത്തെ നശിപ്പിക്കരുത്. ഏതു ഭക്ഷണവസ്തുവും ഭക്ഷിക്കുന്നതില്‍ തെറ്റില്ല. ഒരാളുടെ ഭക്ഷണം മറ്റൊരാള്‍ക്ക് പതനം വരുത്തുന്നുവെങ്കില്‍ അവന്‍ തെറ്റാണ് ചെയ്യുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടർച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.
Malayalam 1992 MBSI
ഭക്ഷണംനിമിത്തം ദൈവനിര്‍മ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടര്‍ച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭക്ഷണംനിമിത്തം ദൈവത്തിന്റെ പ്രവൃത്തിയെ അഴിക്കരുത്. എല്ലാ വസ്തുക്കളം ശുദ്ധം തന്നെ; എങ്കിലും ഇടർച്ചക്ക് കാരണമാകത്തക്കവിധം തിന്നുന്ന മനുഷ്യന് അത് ദോഷമത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭക്ഷണംനിമിത്തം ദൈവനിര്‍മാണത്തെ അഴിക്കരുത്. എല്ലാം ശുദ്ധം തന്നെ; എങ്കിലും ഇടര്‍ച്ച വരുത്തുമാറ് തിന്നുന്ന മനുഷ്യന് അതു ദോഷമത്രേ.
Malayalam Bible POC-ML 2013
ഭക്‌ഷണത്തിന്‍െറ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍െറ പ്രവൃത്തി നിഷ്‌ഫലമാക്കരുത്‌. എല്ലാ വസ്‌തുക്കളും ശുദ്‌ധമാണ്‌. എന്നാല്‍, അപരനു വീഴ്‌ചയ്‌ക്കു കാരണമാകത്തക്കവിധം ഭക്‌ഷിക്കുന്നവന്‌ അതു തിന്‍മയായിത്തീരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭക്ഷണം ദൈവത്തിന്റെ പ്രവൃത്തിയെ ശിഥിലമാക്കാൻ കാരണമാകരുത്. എല്ലാം ശുദ്ധമാണ്, എന്നാൽ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ സഹവിശ്വാസി പാപത്തിലേക്കു നയിക്കപ്പെടുന്നു എങ്കിൽ ആ ഭക്ഷണം അശുദ്ധമാണ്.