Romans 14:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ താന്‍ ഭക്ഷിക്കുന്നതിനെക്കുറിച്ചു സന്ദേഹമുണ്ടെങ്കില്‍, അവന്‍ ഭക്ഷിക്കുമ്പോള്‍ കുറ്റം വിധിക്കപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ തന്‍റെ ഉത്തമ വിശ്വാസമനുസരിച്ചല്ലല്ലോ അവന്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്ന് ഉദ്ഭവിക്കാത്തതെല്ലാം പാപമാകുന്നു.
Malayalam (ERV) WBTC Bible
ഒരാള്‍ക്ക് ശരിയാണെന്ന കാര്യത്തില്‍ തീര്‍ച്ചയില്ലാത്തത് എന്തെങ്കിലും ഭക്ഷിക്കുകയാണെങ്കില്‍ അവനോടു തന്നെ തെറ്റു ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അത് ശരിയാണെന്ന് അവന്‍ വിശ്വസിക്കുന്നില്ല. ഒരാള്‍ ശരിയാണെന്നു വിശ്വാസം കൂടാതെ, എന്തെങ്കിലും ചെയ്താല്‍ അത് പാപമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
Malayalam 1992 MBSI
എന്നാല്‍ സംശയിക്കുന്നവന്‍ തിന്നുന്നു എങ്കില്‍ അതു വിശ്വാസത്തില്‍ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവന്‍ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തില്‍ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അത് വിശ്വാസത്തിൽ നിന്നല്ലായ്കകൊണ്ട് അവൻ വിധിക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ സംശയിക്കുന്നവന്‍ തിന്നുന്നു എങ്കില്‍ അതു വിശ്വാസത്തില്‍നിന്ന് ഉദ്ഭവിക്കായ്കകൊണ്ട് അവന്‍ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തില്‍നിന്ന് ഉദ്ഭവിക്കാത്തതൊക്കെയും പാപമത്രേ.
Malayalam Bible POC-ML 2013
സംശയത്തോടെ ഭക്‌ഷിക്കുന്നവന്‍ ശിക്‌ഷിക്കപ്പെടും. എന്തെന്നാല്‍, വിശ്വാസമനുസരിച്ചല്ല അവന്‍ പ്രവര്‍ത്തിക്കുന്നത്‌. വിശ്വാസത്തില്‍നിന്നല്ലാതെ ഉദ്‌ഭവിക്കുന്നതെന്തും പാപമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, സന്ദേഹത്തോടെ ഭക്ഷിക്കുന്നയാൾ അത് ഉത്തമവിശ്വാസത്തോടുകൂടിയല്ല ചെയ്യുന്നത് എന്നതുകൊണ്ട് കുറ്റക്കാരനാണ്. ശരിയാണെന്ന ഉത്തമവിശ്വാസത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ്.