Romans 14:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാം ഭക്ഷിക്കുന്നവന്‍, ഭക്ഷിക്കാത്തവനോട് അവജ്ഞ കാട്ടരുത്. സസ്യങ്ങള്‍ മാത്രം ഭക്ഷിക്കുന്നവന്‍ എല്ലാം ഭക്ഷിക്കുന്നവനെയും കുറ്റപ്പെടുത്തരുത്. എന്തെന്നാല്‍ ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
Malayalam (ERV) WBTC Bible
തനിക്ക് എല്ലാത്തരം ഭക്ഷണവും കഴിക്കാനാകുമെന്ന് അറിയുന്നവന് സസ്യാഹാരം മാത്രം കഴിക്കുന്നവനെക്കാള്‍ താന്‍ മെച്ചമാണെന്നു തോന്നരുത്. സസ്യാഹാരം മാത്രം കഴിക്കുന്നവന്‍ എല്ലാം ഭക്ഷിക്കുന്നവന്‍ ചെയ്യുന്നത് തെറ്റാണെന്നു തീരുമാനിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
തിന്നുന്നവന്‍ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവന്‍ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്ലാം തിന്നുന്നവൻ എല്ലാം തിന്നാത്തവനെ ധിക്കരിക്കരുത്; എല്ലാം തിന്നാത്തവൻ എല്ലാം തിന്നുന്നവനെ വിധിക്കുകയുമരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തിന്നുന്നവന്‍ തിന്നാത്തവനെ ധിക്കരിക്കരുത്; തിന്നാത്തവന്‍ തിന്നുന്നവനെ വിധിക്കരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
ഭക്‌ഷിക്കുന്നവന്‍ ഭക്‌ഷിക്കാത്തവനെ നിന്‌ദിക്കരുത്; ഭക്‌ഷിക്കാത്തവന്‍ ഭക്‌ഷിക്കുന്നവനെ വിധിക്കുകയുമരുത്. എന്തെന്നാല്‍, ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്.