Romans 14:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വേറൊരാളിന്‍റെ ദാസനെ വിധിക്കുവാന്‍ നീ ആരാണ്? അവന്‍ യോഗ്യനോ അയോഗ്യനോ എന്ന് നിര്‍ണയിക്കുന്നത് അവന്‍റെ യജമാനനാണ്. അവനെ യോഗ്യനാക്കുവാന്‍ കര്‍ത്താവു പ്രാപ്തനായതുകൊണ്ട് അവന്‍ യോഗ്യനായിത്തീരുന്നു.
Malayalam (ERV) WBTC Bible
ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു. മറ്റൊരാ ളുടെ ദാസനെ നീ വിധിക്കരുത്. ദാസന്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്ന് അവന്‍റെ ഉടമ തന്നെ തീരുമാനിച്ചു കൊളളും. ദൈവത്തിന് തന്‍റെ ദാസനെ നീതിയുളളവനാക്കാമെന്നതുകൊണ്ട് ദൈവത്തിന്‍റെ ദാസന്‍ നീതിയുളളവനാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ.
Malayalam 1992 MBSI
മറ്റൊരുത്തന്റെ ദാസനെ വിധിപ്പാന്‍ നീ ആര്‍? അവന്‍ നിലക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവന്‍ നിലക്കുംതാനും; അവന്‍ നിലക്കുമാറാക്കുവാന്‍ കര്‍ത്താവിന്നു കഴിയുമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ അവന്റെ സ്വന്തയജമാനന്റെ മുമ്പിലത്രേ; അവനെ നിർത്തുവാൻ കർത്താവ് ശക്തനായതുകൊണ്ട് അവൻ നില്ക്കുവാൻ പ്രാപ്തനായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റൊരുത്തന്‍റെ ദാസനെ വിധിപ്പാന്‍ നീ ആര്‍? അവന്‍ നില്ക്കുന്നതോ വീഴുന്നതോ സ്വന്ത യജമാനനത്രേ; അവന്‍ നില്ക്കും താനും; അവനെ നില്ക്കുമാറാക്കുവാന്‍ കര്‍ത്താവിനു കഴിയുമല്ലോ.
Malayalam Bible POC-ML 2013
മറ്റൊരാളുടെ സേവകനെ വിധിക്കാന്‍ നീ ആരാണ്‌? സ്വന്തംയജമാനന്‍െറ സന്നിധിയിലാണ്‌ അവന്‍ നില്‍ക്കുകയോ വീഴുകയോ ചെയ്യുന്നത്‌. അവനെ താങ്ങിനിര്‍ത്താന്‍യജമാനനു കഴിവുള്ളതുകൊണ്ട്‌ അവന്‍ നില്‍ക്കുകതന്നെചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും.