Romans 14:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു ദിവസം മറ്റൊരു ദിവസത്തെക്കാള്‍ പ്രധാനമാണെന്നു കരുതുന്നവന്‍ കര്‍ത്താവിനോടുള്ള ആദരംകൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. എല്ലാം തിന്നുന്നവനും അങ്ങനെ തന്നെ. എന്തെന്നാല്‍ താന്‍ ഭക്ഷിക്കുന്ന ആഹാരത്തിനുവേണ്ടി അവന്‍ ദൈവത്തെ സ്തുതിക്കുന്നു. ചില ഭക്ഷ്യസാധനങ്ങള്‍ വര്‍ജിക്കുന്നവനും കര്‍ത്താവിനോടുള്ള ആദരം മുന്‍നിറുത്തിയാണ് അങ്ങനെ ചെയ്യുന്നത്. അവനും ദൈവത്തെ സ്തുതിക്കുന്നു.
Malayalam (ERV) WBTC Bible
6ഒരു ദിവസം മറ്റൊരു ദിവസത്തേക്കാള്‍ പ്രാധാന്യമുളളതെന്നു കരുതുന്നവന്‍ അതു കര്‍ത്താവിനു വേണ്ടിയാണ് ചെയ്യുന്നത്. എല്ലാത്തരം ഭക്ഷണം കഴിക്കുന്ന വ്യക്തിയും അത് കര്‍ത്താവിനു വേണ്ടിയാണ് ചെയ്യുന്നത്. അതെ, ആ ഭക്ഷണം കിട്ടിയതിനെക്കുറിച്ച് അവന്‍ കര്‍ത്താവിനു നന്ദി പറയുന്നു. ചില ഭക്ഷണം കഴിക്കാന്‍ വിസ്സമ്മതിക്കുന്നവനും അത് കര്‍ത്താവിനായിട്ടാണ് ചെയ്യുന്നത്. അവനും കര്‍ത്താവിനു നന്ദി പറയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
Malayalam 1992 MBSI
ദിവസത്തെ ആദരിക്കുന്നവന്‍ കര്‍ത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവന്‍ കര്‍ത്താവിന്നായി തിന്നുന്നു; അവന്‍ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവന്‍ കര്‍ത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിനായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദിവസത്തെ ആദരിക്കുന്നവന്‍ കര്‍ത്താവിനായി ആദരിക്കുന്നു; തിന്നുന്നവന്‍ കര്‍ത്താവിനായി തിന്നുന്നു; അവന്‍ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവന്‍ കര്‍ത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
Malayalam Bible POC-ML 2013
ഏതെങ്കിലും ദിവസം ആചരിക്കുന്നവന്‍ കര്‍ത്താവിന്‍െറ സ്‌തുതിക്കായി അത് ആചരിക്കുന്നു. ഭക്‌ഷിക്കുന്നവന്‍ ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കുന്നതുകൊണ്ട് കര്‍ത്താവിന്‍െറ സ്‌തുതിക്കായി ഭക്‌ഷിക്കുന്നു. ഭക്‌ഷണം ഉപേക്‌ഷിക്കുന്നവന്‍ കര്‍ത്താവിന്‍െറ സ്‌തുതിക്കായി അതുപേക്‌ഷിക്കുകയും ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ദിവസത്തെ മറ്റു ദിവസങ്ങളെക്കാൾ മാനിക്കുന്നയാൾ കർത്താവിനുവേണ്ടി അതു ചെയ്യുന്നു; മാംസാഹാരിയും ഭക്ഷിക്കുന്നത് കർത്താവിനുവേണ്ടി. കാരണം, ദൈവത്തിനു നന്ദി അർപ്പിച്ചിട്ടാണല്ലോ അവർ ഭക്ഷിക്കുന്നത്. അതുപോലെ, മാംസം ഭക്ഷിക്കാത്തവരും കർത്താവിനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നു. അവരും ദൈവത്തിനു സ്തോത്രംചെയ്യുന്നു.