Romans 15:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ വിജാതീയര്‍ വിശുദ്ധീകരിക്കപ്പെട്ട്, ദൈവത്തിനു സ്വീകാര്യമായ വഴിപാടായിത്തീരുന്നതിന്, ദൈവത്തില്‍നിന്നുള്ള സുവിശേഷം ഘോഷിക്കുന്നതില്‍ ആ കൃപമൂലം ഞാന്‍ ഒരു പുരോഹിതനായി വര്‍ത്തിക്കുന്നു.
Malayalam (ERV) WBTC Bible
ക്രിസ്തുവിന്‍റെ ശുശ്രൂഷകന്‍ ആയിരിക്കുക എന്നതാണ് ആ വരം ദൈവം, എന്നെ ജാതികളെ സഹായിക്കുവാനുളള ശുശ്രൂഷകനാക്കി. ദൈവത്തിന്‍റെ സുവിശേഷം പഠിപ്പിച്ചുകൊണ്ട് ഞാനവനു സേവനം ചെയ്തു. ജാതികള്‍ ദൈവം സ്വീകരിച്ച ഒരു വഴിപാടാകാമെന്നതുകൊണ്ടും, വിശുദ്ധരാക്കപ്പെട്ടതുകൊണ്ടും ഞാനിതു ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓർമ്മപ്പെടുത്തുംവണ്ണം ഞാൻ ചിലേടത്തു അതിധൈര്യമായി നിങ്ങൾക്കു എഴുതിയിരിക്കുന്നു.
Malayalam 1992 MBSI
ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഔര്‍മ്മപ്പെടുത്തുംവണ്ണം ഞാന്‍ ചിലേടത്തു അതിധൈര്യമായി നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം എനിക്ക് നല്കിയ കൃപ നിമിത്തം നിങ്ങളെ വീണ്ടും ഓർമ്മപ്പെടുത്തുവാനായി ചില കാര്യങ്ങൾ അതിധൈര്യമായി നിങ്ങൾക്ക് എഴുതിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓര്‍മപ്പെടുത്തുംവണ്ണം ഞാന്‍ ചിലേടത്ത് അതിധൈര്യമായി നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു.
Malayalam Bible POC-ML 2013
ദൈവത്തിന്‍െറ കൃപ എന്നെ വിജാതീയര്‍ക്കുവേണ്ടി യേശുക്രിസ്‌തുവിന്‍െറ ശുശ്രൂഷകനാക്കിയിരിക്കുകയാണല്ലോ. വിജാതീയരാകുന്ന ബലിവസ്‌തു സ്വീകാര്യവും പരിശുദ്‌ധാത്‌മാവിനാല്‍ പവിത്രീ കൃതവും ആകാന്‍വേണ്ടി ഞാന്‍ ദൈവത്തിന്‍െറ സുവിശേഷത്തിനു പുരോഹിത ശുശ്രൂഷ ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദേതരരുടെ മധ്യേ സുവിശേഷം അറിയിക്കുന്നതിനായി ദൈവം എനിക്കരുളിയ കൃപയാൽ ഞാൻ ക്രിസ്തുയേശുവിന്റെ പൗരോഹിത്യശുശ്രൂഷ ചെയ്യുന്നവനായിരിക്കുന്നു എന്നതാണ്. പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെട്ട് ദൈവത്തിനു സ്വീകാര്യയാഗമായി നിങ്ങൾ തീരേണ്ടതിന് ഞാൻ സുവിശേഷം യെഹൂദേതരരായ നിങ്ങളോട് അറിയിക്കുന്നു.