Romans 15:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരന്‍റെ നന്മയ്‍ക്കായി പ്രവര്‍ത്തിച്ച് അവനെ സന്തോഷിപ്പിക്കുക. അങ്ങനെ അവന്‍ വിശ്വാസത്തില്‍ വളര്‍ന്നു ബലപ്പെടും.
Malayalam (ERV) WBTC Bible
നമ്മളെത്തന്നെ പ്രീതിപ്പെടുത്താന്‍ നാം ശ്രമിക്കരുത്. നാം ഓരോരുത്തരും അന്യരെ സന്തോഷിപ്പിക്കണം. അവരെ സഹായിക്കുവാ നായി നാം ഇതു ചെയ്യണം. വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പുളളവരാകാന്‍ നാം അവരെ സഹായിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.
Malayalam 1992 MBSI
നമ്മില്‍ ഔരോരുത്തന്‍ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വര്‍ദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമ്മിൽ ഓരോരുത്തൻ തന്റെ അയൽക്കാരന്റെ നന്മയ്ക്കായി, ആത്മികമായ വളർച്ചയ്ക്കായി അവനെ പ്രസാദിപ്പിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മില്‍ ഓരോരുത്തന്‍ കൂട്ടുകാരനെ നന്മയ്ക്കായിട്ട് ആത്മികവര്‍ധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കേണം.
Malayalam Bible POC-ML 2013
നാം ഓരോരുത്തരും അയല്‍ക്കാരന്‍െറ നന്‍മയെ ഉദ്‌ദേശിച്ച് അവന്‍െറ ഉത്‌കര്‍ഷത്തിനായി അവനെ പ്രീതിപ്പെടുത്തണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാം ഓരോരുത്തരും മറ്റുള്ളവരുടെ നന്മ ലക്ഷ്യമാക്കി, അവരുടെ ആത്മികോന്നതിക്കായി അവരെ പ്രോത്സാഹിപ്പിക്കണം.