Romans 15:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍ ദരിദ്രരായവര്‍ക്കു ധനസഹായം നല്‌കുന്നതിനു മാസിഡോണിയയിലെയും അഖായയിലെയും സഭകള്‍ തീരുമാനിച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
യെരൂശലേമിലുളള ദൈവജനത്തില്‍ ചിലര്‍ ദരിദ്രരാണ്. മക്കെദൊന്യക്കാരും ആഖായിക്കാരും യെരൂശലേമിലുളള പാവങ്ങളായ ദൈവജനത്തിനു സംഭാവന നല്‍കുവാന്‍ തീരുമാനിച്ചിരിക്കു ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ഏതാനും ധർമ്മോപകാരം ചെയ്‌വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു ഇഷ്ടം തോന്നി.
Malayalam 1992 MBSI
യെരൂശലേമിലെ വിശുദ്ധന്മാരില്‍ ദരിദ്രരായവര്‍ക്കും ഏതാനും ധര്‍മ്മോപകാരം ചെയ്‍വാന്‍ മക്കെദോന്യയിലും അഖായയിലും ഉള്ളവര്‍ക്കും ഇഷ്ടം തോന്നി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ചില സംഭാവന നൽകുവാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് വളരെ സന്തോഷം തോന്നി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരൂശലേമിലെ വിശുദ്ധന്മാരില്‍ ദരിദ്രരായവര്‍ക്ക് ഏതാനും ധര്‍മോപകാരം ചെയ്‍വാന്‍ മക്കെദോന്യയിലും അഖായയിലും ഉള്ളവര്‍ക്ക് ഇഷ്ടം തോന്നി.
Malayalam Bible POC-ML 2013
എന്തെന്നാല്‍, ജറുസലെമിലെ വിശുദ്‌ധ രില്‍ നിര്‍ധനരായവര്‍ക്കു കുറെ സംഭാവനകൊടുക്കാന്‍മക്കെദോനിയായിലും അക്കായിയായിലും ഉള്ളവര്‍ സന്‍മനസ്‌സു പ്രകടിപ്പിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം, ജെറുശലേമിലെ ദൈവജനത്തിന്റെ മധ്യേ ദരിദ്രരായവരെ സഹായിക്കുന്നതിനുവേണ്ടി അഖായയിലെയും മക്കദോന്യയിലെയും സഭകളിലുള്ളവർ സംഭാവന നൽകാൻ ആനന്ദത്തോടെ തീരുമാനിച്ചു.