Romans 15:27 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്രകാരം ചെയ്യുന്നതിന് അവര്‍ സ്വയം നിശ്ചയിച്ചതാണ്. വാസ്തവം പറഞ്ഞാല്‍ യെരൂശലേമിലുള്ളവരെ സഹായിക്കുവാന്‍ അവര്‍ക്കു കടപ്പാടുമുണ്ട്; യെഹൂദന്മാരായ വിശ്വാസികള്‍ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങള്‍ വിജാതീയര്‍ക്കു പങ്കിട്ടല്ലോ; അതുകൊണ്ടു വിജാതീയര്‍ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങള്‍കൊണ്ട് അവരെയും സഹായിക്കേണ്ടതാണ്.
Malayalam (ERV) WBTC Bible
സന്തോഷത്തോടെ ഇത് ചെയ്യാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. എങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അങ്ങനെ ചെയ്യാനുളള ബാദ്ധ്യതയുമുണ്ട്. ജാതികള്‍ യെഹൂദരുടെ ആത്മീയാനുഗ്രഹങ്ങളില്‍ പങ്കുപറ്റിയതുകൊണ്ട് യെഹൂദരെ ജാതികള്‍ തങ്ങള്‍ക്കുളളതുകൊടുത്തു സഹായിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർക്കു ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവർക്കു കടവും ആകുന്നു; ജാതികൾ അവരുടെ ആത്മികനന്മകളിൽ കൂട്ടാളികൾ ആയെങ്കിൽ ഐഹികനന്മകളിൽ അവർക്കു ശുശ്രൂഷ ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
അവര്‍ക്കും ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവര്‍ക്കും കടവും ആകുന്നു; ജാതികള്‍ അവരുടെ ആത്മികനന്മകളില്‍ കൂട്ടാളികള്‍ ആയെങ്കില്‍ ഐഹികനന്മകളില്‍ അവര്‍ക്കും ശുശ്രൂഷ ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർക്ക് വളരെ സന്തോഷം തോന്നി എന്നു മാത്രമല്ല, അത് അവർക്ക് കടപ്പാടും ആകുന്നു; ജാതികൾ അവരുടെ ആത്മിക കാര്യങ്ങളിൽ കൂട്ടാളികൾ ആയെങ്കിൽ ഭൗതിക കാര്യങ്ങളിൽ അവർക്ക് ശുശ്രൂഷ ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ക്ക് ഇഷ്ടം തോന്നി എന്നു മാത്രമല്ല, അത് അവര്‍ക്കു കടവും ആകുന്നു; ജാതികള്‍ അവരുടെ ആത്മികനന്മകളില്‍ കൂട്ടാളികള്‍ ആയെങ്കില്‍ ഐഹികനന്മകളില്‍ അവര്‍ക്കു ശുശ്രൂഷ ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
അവര്‍ അതു സന്തോഷത്തോടെയാണു ചെയ്‌തിരിക്കുന്നത്. അവര്‍ക്ക് അതിനു കടപ്പാടുമുണ്ട്. എന്തെന്നാല്‍, അവരുടെ ആത്‌മീയാനുഗ്രഹങ്ങളില്‍ പങ്കുകാരായ വിജാതീയര്‍ ഭൗതികകാര്യങ്ങളില്‍ അവരെ സഹായിക്കേണ്ടതാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ സന്മനസ്സുമാത്രമല്ല, ഇങ്ങനെ ചെയ്യാനുള്ള കടപ്പാടും അവർക്കുണ്ട്. ജെറുശലേമിലെ ദൈവജനത്തിന്റെ ശുശ്രൂഷനിമിത്തം ആണല്ലോ അവർ സുവിശേഷം വിശ്വസിച്ച് ആത്മികാനുഗ്രഹങ്ങൾക്കു പങ്കുകാരായത്. അതുകൊണ്ട്, അവരുടെ ഭൗതികാനുഗ്രഹങ്ങൾ ജെറുശലേമിലെ ദൈവജനവുമായി പങ്കുവെക്കാനുള്ള കർത്തവ്യവും അവർക്കുണ്ട്.