Romans 15:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ക്കുവേണ്ടി പിരിച്ചെടുത്ത പണം അത്രയും അവരെ ഏല്പിച്ച് ഈ ജോലി പൂര്‍ത്തിയാക്കിയശേഷം സ്പെയിനിലേക്കു പോകുന്നവഴി ഞാന്‍ നിങ്ങളുടെ അടുക്കലെത്തും.
Malayalam (ERV) WBTC Bible
യെരൂശലേമിലെ ദരിദ്രര്‍ക്കായി സംഭരിച്ച പണം ഭദ്രമായി അവരെ ഏല്പിച്ചു എന്നു എനിക്കു ഉറപ്പു വരണം. ഈ ജോലി തീര്‍ത്തതിനുശേഷം ഞാന്‍ സ്പാന്യയിലേക്കു പോകും. സ്പാന്യയിലേക്കുള്ള യാത്രയ്ക്കിടയില്‍ നിങ്ങളെ കാണുവാനായി ഞാന്‍ വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അതു നിവർത്തിച്ചു ഈ ഫലം അവർക്കു ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.
Malayalam 1992 MBSI
ഞാന്‍ അതു നിവര്‍ത്തിച്ചു ഈ ഫലം അവര്‍ക്കും ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അത് നിവർത്തിച്ചു ഈ ഫലം അവർക്ക് ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പെയിനിലേക്ക് പോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അതു നിവര്‍ത്തിച്ച് ഈ ഫലം അവര്‍ക്ക് ഏല്പിച്ചു ബോധ്യം വരുത്തിയശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.
Malayalam Bible POC-ML 2013
അതുകൊണ്ട്‌, ഞാന്‍ ഈ ജോലി പൂര്‍ത്തിയാക്കുകയും ശേഖരിച്ചത്‌ അവരെ ഏല്‍പിക്കുകയും ചെയ്‌തിട്ട്‌ നിങ്ങളുടെയടുത്തു വന്ന്‌, ആ വഴി സ്‌പെയിനിലേക്കു പോകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ തുക സുരക്ഷിതമായി ഏൽപ്പിച്ച് അഖായയിലെയും മക്കദോന്യയിലെയും സഭകളുടെ ഈ സൽപ്രവൃത്തി പൂർത്തിയാക്കിയശേഷം ഞാൻ സ്പെയിനിലേക്കു പോകുകയും യാത്രയ്ക്കിടയിൽ നിങ്ങളെ കാണുകയും ചെയ്യും.