Romans 15:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയില്‍നിന്ന് എന്നെ രക്ഷിക്കേണ്ടതിനും, യെരൂശലേമിലെ എന്‍റെ ശുശ്രൂഷ അവിടത്തെ വിശ്വാസികള്‍ക്കു സ്വീകാര്യമായിത്തീരേണ്ടതിനും, എന്നോട് ചേര്‍ന്ന് എനിക്കുവേണ്ടി ശുഷ്കാന്തിയോടെ പ്രാര്‍ഥിക്കുക.
Malayalam (ERV) WBTC Bible
യെഹൂദ്യയിലുളള അവിശ്വാസികളില്‍ നിന്ന് എന്നെ രക്ഷിക്കണമെന്നും, യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുചെല്ലുന്ന ഈ സഹായം അവരെ സന്തേഷമുളളവരാക്കണമെന്നും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാൻ ദൈവവേഷ്ടത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങൾ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം
Malayalam 1992 MBSI
പ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാന്‍ ദൈവവേഷ്ടത്താല്‍ സന്തോഷത്തോടെ നിങ്ങളുടെ അടുക്കല്‍ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങള്‍ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ എന്നോടുകൂടെ പോരാടേണം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്വീകാര്യമായിത്തീരേണ്ടതിനും, അങ്ങനെ ഞാൻ ദൈവഹിതത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ ആശ്വസിക്കേണ്ടതിനും നിങ്ങൾ എനിക്ക് വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടണം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ ഞാന്‍ ദൈവേഷ്ടത്താല്‍ സന്തോഷത്തോടെ നിങ്ങളുടെ അടുക്കല്‍ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിനും നിങ്ങള്‍ എനിക്കുവേണ്ടി ദൈവത്തോടുള്ള പ്രാര്‍ഥനയില്‍ എന്നോടുകൂടെ പോരാടേണം എന്ന്
Malayalam Bible POC-ML 2013
അതുയൂദയായിലുള്ള അവിശ്വാസികളില്‍നിന്നു ഞാന്‍ രക്‌ഷപെടുന്നതിനും ജറുസലെമിലെ എന്‍െറ ശുശ്രൂഷ വിശുദ്‌ധര്‍ക്കു സ്വീകാര്യമാകുന്നതിനുംവേണ്ടിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദ്യയിലെ അവിശ്വാസികളിൽനിന്ന് ഞാൻ സുരക്ഷിതനായിരിക്കേണ്ടതിനും ജെറുശലേമിലേക്കു കൊണ്ടുപോകുന്ന എന്റെ സഹായധനം അവിടെയുള്ള വിശ്വാസികൾക്കു സ്വീകാര്യമാകേണ്ടതിനും വേണ്ടിയാണ് നിങ്ങൾ പ്രാർഥിക്കേണ്ടത്.