Romans 15:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[5,6] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ നിങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് ഒരേ സ്വരത്തില്‍ സ്തുതിക്കത്തക്കവണ്ണം ക്രിസ്തുയേശുവിന്‍റെ മാതൃക സ്വീകരിച്ച് ഏകാഭിപ്രായമുള്ളവരായിത്തീരുന്നതിനു നിരന്തരക്ഷമയുടെയും ഉത്തേജനത്തിന്‍റെയും ഉറവിടമായ ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെ.
Malayalam (ERV) WBTC Bible
സഹനശക്തിയും ബലവും ദൈവത്തില്‍ നിന്നുമാണ് വരുന്നത്. ക്രിസ്തുവിന്‍റെ അഭീഷ്ടാനുസരണം എല്ലാവരും പരസ്പരം ഐക്യത്തില്‍ ജീവിക്കുവാന്‍ ദൈവം സഹായിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു
Malayalam 1992 MBSI
എന്നാല്‍ നിങ്ങള്‍ ഐകമത്യപെട്ടു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍ മഹത്വീകരിക്കേണ്ടതിന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ നിങ്ങള്‍ ഐകമത്യപ്പെട്ട്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍ മഹത്ത്വീകരിക്കേണ്ടതിന്
Malayalam Bible POC-ML 2013
സ്‌ഥൈര്യവും സമാശ്വാസവും നല്‍കുന്ന ദൈവം പരസ്‌പരൈക്യത്തില്‍ യേശുക്രിസ്‌തുവിനോടു ചേര്‍ന്നു ജീവിക്കാന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹനവും ആശ്വാസവും നൽകുന്ന ദൈവം ക്രിസ്തുയേശുവിന്റെ അനുയായികൾക്ക് ഉചിതമാകുംവിധം പരസ്പരം സ്വരച്ചേർച്ചയിൽ ജീവിക്കാൻ നിങ്ങളെ സഹായിക്കട്ടെ.