Romans 15:9 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
ജാതികള്‍ അവര്‍ക്കു കിട്ടിയ കാരുണ്യത്തിന് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനും കൂടിയാണ് ക്രിസ്തു ഇതു ചെയ്തത്. തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു, “അതിനാല്‍ ജാതികളുടെ ഇടയില്‍ വച്ച് ഞാന്‍ നിനക്കു നന്ദി പറയും. നിന്‍റെ നാമത്തിന്‍റെ കീര്‍ത്തിക്കായി ഞാന്‍ പാടും.” സങ്കീര്‍ത്തനങ്ങള്‍ 18:49
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
Malayalam 1992 MBSI
ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തു ദൈവത്തിന്‍റെ സത്യം നിമിത്തം പരിച്ഛേദനയ്ക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്‍റെ കരുണനിമിത്തം മഹത്ത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു.
Malayalam Bible POC-ML 2013
കൂടാതെ, ദൈവകാരുണ്യത്തെക്കുറിച്ചു വിജാതീയര്‍ അവിടുത്തെ പ്രകീര്‍ത്തിക്കുന്നതിനിടയാവുകയും ചെയ്‌തു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ആകയാല്‍, വിജാതീയരുടെയിടയില്‍ ഞാന്‍ അങ്ങയെ സ്‌തുതിക്കും. അങ്ങയുടെ നാമത്തിനു കീര്‍ത്തനം പാടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മാത്രമല്ല, ക്രിസ്തു വന്നതിലൂടെ ദൈവം യെഹൂദേതരരോട് കരുണ കാണിച്ചതു നിമിത്തം, “അവരും ദൈവത്തെ പുകഴ്ത്തും. അതുകൊണ്ട് യെഹൂദേതരരുടെ മധ്യേ ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തിനു സ്തുതിപാടും” എന്നു രേഖപ്പെടുത്തിയിരിക്കുന്നു.