Romans 16:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ വിശുദ്ധജനത്തിന് ഉചിതമായവിധം കര്‍ത്താവിന്‍റെ നാമത്തില്‍ അവളെ കൈക്കൊള്ളുകയും അവള്‍ക്കു നിങ്ങളില്‍നിന്ന് ആവശ്യമുള്ള സഹായം നല്‌കുകയും ചെയ്യണം; അവള്‍ അനേകം ആളുകളുടെയും എന്‍റെയും ഒരു നല്ല സഹായികയാണ്.
Malayalam (ERV) WBTC Bible
ക്രിസ്തുവില്‍ അവളെ സ്വീകരിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നു. ദൈവത്തിന്‍റെ ജനത്തിനു അനു യോജ്യമായ പാതയിലൂടെ അവളെ സ്വീകരിക്കേണം. നിങ്ങളില്‍നിന്ന് അവള്‍ക്ക് ആവശ്യമുളളതെല്ലാം നല്‍കി അവളെ സഹായിക്കുക. അവള്‍ എന്നെയും മറ്റനേകരെയും ഏറെ സഹായിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലർക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.
Malayalam 1992 MBSI
നിങ്ങള്‍ വിശുദ്ധന്മാര്‍ക്കും യോഗ്യമാംവണ്ണം കര്ത്താവിന്റെ നാമത്തില്‍ കൈക്കൊണ്ടു, അവള്‍ക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലര്‍ക്കും വിശേഷാല്‍ എനിക്കും സഹായം ചെയ്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ വിശുദ്ധന്മാർക്ക് യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ട്, അവൾക്ക് നിങ്ങളുടെ സഹായം വേണ്ടുന്ന ഏത് കാര്യത്തിലും സഹായിക്കേണ്ടതിന് ഞാൻ നിങ്ങളെ ഭരമേല്പിക്കുന്നു. അവൾ പലർക്കും വിശേഷാൽ എനിക്കും സഹായം ആയിത്തീർന്നിട്ടുണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ വിശുദ്ധന്മാര്‍ക്കു യോഗ്യമാംവണ്ണം കര്ത്താവിന്റെ നാമത്തില്‍ കൈക്കൊണ്ട്, അവള്‍ക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന് ഞാന്‍ നിങ്ങളെ ഭരമേല്പിക്കുന്നു. അവളും പലര്‍ക്കും വിശേഷാല്‍ എനിക്കും സഹായം ചെയ്തിരിക്കുന്നു.
Malayalam Bible POC-ML 2013
വിശുദ്‌ധര്‍ക്ക് ഉചിതമായവിധം കര്‍ത്താവില്‍ നിങ്ങള്‍ അവളെ സ്വീകരിക്കണം; അവള്‍ക്ക് ആവശ്യമുള്ള ഏതുകാര്യത്തിലും അവളെ സഹായിക്കണം; എന്തെന്നാല്‍, അവള്‍ പലരെയും എന്നപോലെ എന്നെയും സഹായിച്ചിട്ടുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവജനത്തിന്റെ മധ്യേ ആദരണീയർക്ക് അനുയോജ്യമായവിധം കർത്താവിന്റെ നാമത്തിൽ നിങ്ങൾ അവളെ സ്വീകരിക്കുകയും നിങ്ങളുടെ സഹായം ആവശ്യമുള്ള ഏതുകാര്യത്തിലും സഹായിക്കുകയുംചെയ്യുക. കാരണം, അവൾ ഞാൻ ഉൾപ്പെടെ അനേകർക്ക് സഹായിയായിത്തീർന്നിട്ടുണ്ട്.