Romans 16:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ സത്യം പ്രവാചകന്മാരുടെ എഴുത്തുകളില്‍കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു; എല്ലാവരും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിന് നിത്യനായ സര്‍വേശ്വരന്‍റെ ആജ്ഞയാല്‍ അത് എല്ലാ ജനതകള്‍ക്കും പ്രസിദ്ധമാക്കി.
Malayalam (ERV) WBTC Bible
പക്ഷേ ആ രഹസ്യസത്യം ഇപ്പോള്‍ നമ്മളെ കാണിച്ചിരിക്കുന്നു. ആ സത്യം എല്ലാവര്‍ക്കുമായി വെളിപ്പെടുത്തിയിരിക്കുന്നു. പ്രവാചകന്മാര്‍ എഴുതിയ കാര്യങ്ങളിലൂടെ അത് വെളിവാക്കിയിരിക്കുന്നു. എന്നും ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുവാനും അനുസരിക്കുവാനും ആ രഹസ്യസത്യം എല്ലാ ജനങ്ങള്‍ക്കും വെളിപ്പെടുത്തണമെന്നാണ് ദൈവം കല്പിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.
Malayalam 1992 MBSI
ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏകജ്ഞാനിയായ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏകജ്ഞാനിയായ ദൈവത്തിനു യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ. ആമേന്‍.
Malayalam Bible POC-ML 2013
യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു പ്രവാചകന്‍മാരുടെ ലിഖിതങ്ങള്‍വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ ദൈവത്തിന്‍െറ ആജ്‌ഞയനുസരിച്ചു വിശ്വാസത്തിന്‍െറ അനുസരണത്തിനായി സകല ജനപദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിത്യനായ ദൈവത്തിന്റെ നിയോഗമനുസരിച്ച് പ്രവാചകലിഖിതങ്ങളിലൂടെ ഇപ്പോൾ വെളിപ്പെട്ടതുമായ ദൈവികരഹസ്യം; വിശ്വാസത്തിലൂടെ സംജാതമാകുന്ന അനുസരണത്തിലേക്ക് യെഹൂദേതരരും വന്നുചേരും എന്നതാണ്.