Romans 16:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എനിക്കുവേണ്ടി തങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയവരാണവര്‍. ഞാന്‍ അവരോടു കൃതജ്ഞനാണ്-ഞാന്‍ മാത്രമല്ല, എല്ലാ വിജാതീയ സഭകളും.
Malayalam (ERV) WBTC Bible
എന്‍റെ ജീവരക്ഷയ്ക്കായി അവര്‍ അവരുടെ തന്നെ ജീവനെ അപകടപ്പെടുത്തി. ഞാനും എല്ലാ ജാതികളുടെ സഭകളും അവരോടു നന്ദിയുളളവരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
Malayalam 1992 MBSI
അവര്‍ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവര്‍ക്കും ഞാന്‍ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ എന്റെ പ്രാണന് വേണ്ടി തങ്ങളുടെ സ്വന്ത ജീവൻ വെച്ചുകൊടുത്തവരാകുന്നു; അവർക്ക് ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എന്‍റെ പ്രാണനുവേണ്ടി തങ്ങളുടെ കഴുത്തു വച്ചുകൊടുത്തവരാകുന്നു; അവര്‍ക്കു ഞാന്‍ മാത്രമല്ല, ജാതികളുടെ സകല സഭകളുംകൂടെ നന്ദി പറയുന്നു.
Malayalam Bible POC-ML 2013
അവര്‍ എന്‍െറ ജീവനുവേണ്ടി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയവരാണ്. ഞാന്‍ മാത്രമല്ല, വിജാതീയരുടെ സകല സഭകളും അവര്‍ക്കു നന്‌ദി പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എനിക്കുവേണ്ടി സ്വന്തം ജീവനെപ്പോലും അപകടത്തിലാക്കിയവരാണ് അവർ. ഞാൻമാത്രമല്ല, യെഹൂദേതരരുടെ മധ്യേയുള്ള എല്ലാ സഭകളും അവരോട് നന്ദിയുള്ളവരായിരിക്കുന്നു.