Romans 16:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ വീട്ടില്‍ ചേര്‍ന്നുവരുന്ന സഭയ്‍ക്കും, ഏഷ്യയുടെ പ്രദേശത്ത് ആദ്യമായി ക്രിസ്തുവില്‍ വിശ്വസിച്ച ആളും എന്‍റെ ഉറ്റ സുഹൃത്തുമായ എപ്പൈനത്തൊസിനും വന്ദനം.
Malayalam (ERV) WBTC Bible
അവരുടെ വീട്ടില്‍ ഒത്തുകൂടന്ന സഭയ്ക്കും വന്ദനം പറയുവിന്‍. എന്‍റെ പ്രിയ സുഹൃത്തായ എപ്പൈനത്തൊസിനും വന്ദനം പറയുവിന്‍. എന്നെക്കാള്‍ മുന്പില്‍ അവര്‍ ക്രിസ്തുവിന്‍റെ വിശ്വാസികളായി. ആസ്യയില്‍നിന്നും ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ആളാണ് അവന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‌വിൻ; ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
Malayalam 1992 MBSI
അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിന്‍; ആസ്യയില്‍ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‌വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്ക് പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിന്‍; ആസ്യയില്‍ ക്രിസ്തുവിന് ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിന്‍.
Malayalam Bible POC-ML 2013
അവരുടെ ഭവനത്തില്‍ സമ്മേളിക്കുന്ന സഭയ്‌ക്കും വന്‌ദനം പറയുവിന്‍. ഏ ഷ്യയില്‍ ക്രിസ്‌തുവിനുള്ള ആദ്യഫലമായ എന്‍െറ പ്രിയപ്പെട്ട എപ്പായിനേത്തോസിനെ അഭിവാദനം ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ വീട്ടിൽ കൂടിവരുന്ന സഭയെ വന്ദനം അറിയിക്കുക. ഏഷ്യാപ്രവിശ്യയിൽ ആദ്യം ക്രിസ്തുവിൽ വിശ്വസിച്ച, എനിക്ക് പ്രിയനായ, എപ്പെനേത്തോസിനെ വന്ദനം അറിയിക്കുക.