Romans 16:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ കൂടെ തടവില്‍ കിടന്നവരും എന്‍റെ സ്വജാതീയരുമായ അന്ത്രൊനിക്കൊസിനും യൂനിയായ്‍ക്കും വന്ദനം. അവര്‍ അപ്പോസ്തോലന്മാരുടെ ഇടയില്‍ പ്രസിദ്ധരും എന്നെക്കാള്‍ മുമ്പുതന്നെ ക്രിസ്തുവില്‍ വിശ്വസിച്ചവരുമാണ്.
Malayalam (ERV) WBTC Bible
എന്നോടൊപ്പം തടവിലുണ്ടായിരുന്നവരും എന്‍റെ ബന്ധുക്കളുമായ അന്ത്രൊനിക്കൊസിനും, യൂനിയാവിനും വന്ദനം പറയുവിന്‍. അപ്പൊസ്തലരില്‍ പ്രമുഖരാണ് അവര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.
Malayalam 1992 MBSI
എന്റെ ചാര്‍ച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിന്‍; അവര്‍ അപ്പൊസ്തലന്മാരുടെ ഇടയില്‍ പേര്‍കൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവില്‍ വിശ്വസിച്ചവരും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പ്രധാനപ്പെട്ടവരും എനിക്ക് മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ചാര്‍ച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിന്‍; അവര്‍ അപ്പൊസ്തലന്മാരുടെയിടയില്‍ പേര്‍കൊണ്ടവരും എനിക്കുമുമ്പേ ക്രിസ്തുവില്‍ വിശ്വസിച്ചവരും ആകുന്നു.
Malayalam Bible POC-ML 2013
എന്‍െറ ബന്‌ധുക്കളും എന്നോടുകൂടെ കാരാഗൃഹവാസം അനുഭവിച്ചവരുമായ അന്ത്രാണിക്കോസിനുംയൂണിയസിനും അഭിവാദനം നല്‍കുവിന്‍. അവര്‍ അപ്പസ്‌തോലഗണത്തിലെ പ്രമുഖരും എനിക്കുമുമ്പേക്രിസ്‌ത്യാനികളായവരുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നോടൊപ്പം കാരാഗൃഹത്തിൽ ആയിരുന്നിട്ടുള്ള എന്റെ ബന്ധുക്കളായ അന്ത്രൊനിക്കോസിനെയും യൂനിയയെയും വന്ദനം അറിയിക്കുക. അവർ എനിക്കുമുമ്പേ ക്രിസ്തുവിൽ വിശ്വസിച്ചവരും അപ്പൊസ്തലന്മാരുടെ മധ്യേ സുപ്രസിദ്ധരുമാണ്.