Romans 2:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവര്‍, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവര്‍ നിയമപ്രകാരം വിധിക്കപ്പെടും.
Malayalam (ERV) WBTC Bible
ന്യായപ്രമാണം ഉളളവരും അതില്ലാത്തവരും പാപം ചെയ്യുന്പോള്‍ സമന്മാരുമാകുന്നു. ന്യായപ്രമാണമില്ലാത്തതിനാല്‍ പാപം ചെയ്യുന്നവര്‍ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്യുന്നവര്‍ ന്യായപ്രമാണം കൊണ്ട് വിധിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
Malayalam 1992 MBSI
ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവരൊക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവരൊക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.
Malayalam Bible POC-ML 2013
നിയമബദ്‌ധരല്ലാതിരിക്കേ പാപം ചെയ്‌ത വരെല്ലാം നിയമം കൂടാതെ നശിക്കും; നിയമ ബദ്‌ധരായിരിക്കേ പാപം ചെയ്‌തവര്‍ നിയമാനുസൃതം വിധിക്കപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും.