Romans 2:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു, പ്രവൃത്തികള്‍മൂലം അവര്‍ തെളിയിക്കുന്നു. ഇത് വാസ്തവമാണെന്ന് അവരുടെ മനസ്സാക്ഷിയും സാക്ഷ്യം വഹിക്കുന്നു. എന്തെന്നാല്‍ അവരുടെ വിചാരങ്ങളില്‍ ചിലത് അവരുടെമേല്‍ കുറ്റം ആരോപിക്കുകയും മറ്റുചിലത് അവരെ ന്യായീകരിക്കുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
തങ്ങളുടെ ഹൃദയങ്ങളില്‍ നന്മതിന്മകളെ അവര്‍ വിവേചിച്ചറിയുന്നത് ന്യായപ്രമാണത്തിനു അനുസൃതമായ മട്ടില്‍ തന്നെയാണ്. തെറ്റും ശരിയും അവര്‍ക്ക് അനുഭവവേദ്യമാകുന്നവിധം അവര്‍ പ്രകടിപ്പിക്കുന്നു. ചിലപ്പോള്‍ തങ്ങളുടെ പ്രവൃത്തികള്‍ തെറ്റാണെന്ന് അവരുടെ മനസ്സ് മന്ത്രിക്കുകയും അങ്ങനെ അവര്‍ക്ക് കുറ്റബോധം ഉളവാകുകയും ചെയ്യുന്നു. മറ്റുചിലപ്പോള്‍ അവരുടെ മനസ്സ് തങ്ങളുടെ ചെയ്തികളെ ശരിവയ്ക്കുകയും അങ്ങനെ അവരെ കുറ്റബോധത്തില്‍നിന്നും വിമുക്തരാക്കുകയും ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
Malayalam 1992 MBSI
അവരുടെ മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതിനാൽ, അവരുടെ മനസ്സാക്ഷി അവരോടുകൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിയ്ക്കുകയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ട് അവര്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
Malayalam Bible POC-ML 2013
നിയമത്തിന്‍െറ അനുശാസനം തങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന്‌ അവര്‍ സ്‌പഷ്‌ടമാക്കുന്നു. അവരുടെ മനഃസാക്‌ഷി അതിനു സാക്‌ഷ്യം നല്‍കുന്നു. അവരുടെ വൈരുധ്യമാര്‍ന്ന വിചാരങ്ങള്‍ അവരെ കുറ്റപ്പെടുത്തുകയോന്യായീകരിക്കുകയോ ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ചിന്തകൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്തും അവരുടെ മനസ്സാക്ഷികൂടെ അതിനു സാക്ഷ്യംവഹിച്ചും ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു.