Romans 2:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[19,20] നീ അന്ധന്മാര്‍ക്കു വഴികാട്ടിയും അന്ധകാരത്തിലിരിക്കുന്നവര്‍ക്കു പ്രകാശവും മൂഢന്മാര്‍ക്ക് ഉപദേഷ്ടാവും അറിവില്ലാത്തവര്‍ക്ക് അധ്യാപകനുമാണെന്നത്രേ നിന്‍റെ വിചാരം. ജ്ഞാനത്തിന്‍റെയും സത്യത്തിന്റെയും സാരാംശം മുഴുവന്‍ ധര്‍മശാസ്ത്രത്തിലുണ്ടെന്ന് നിങ്ങള്‍ക്കുറപ്പുണ്ട്.
Malayalam (ERV) WBTC Bible
വഴിയറിയാത്തവര്‍ക്ക് ഒരു വഴികാട്ടിയാണെന്നു നിങ്ങള്‍ സ്വയം കരുതുന്നു. പാപത്തിന്‍റെ ഇരുട്ടില്‍ അകപ്പെട്ടവര്‍ക്ക് വെളിച്ചമാണെന്നും നിങ്ങള്‍ വിചാരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ,
Malayalam 1992 MBSI
ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാരാംശം ന്യായപ്രമാണത്തിൽ നിന്നു നിനക്ക് ലഭിക്കുകയും ചെയ്തതുകൊണ്ടു നീ കുരുടർക്ക് വഴി കാട്ടുന്നവൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭേദാഭേദങ്ങള്‍ വിവേചിച്ചും ജ്ഞാനത്തിന്‍റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തില്‍നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കു വഴി കാട്ടുന്നവന്‍,
Malayalam Bible POC-ML 2013
ജ്‌ഞാനത്തിന്‍െറയും സ ത്യത്തിന്‍െറയും മൂര്‍ത്തരൂപം നിയമത്തില്‍ നിനക്കു ലഭിച്ചിരിക്കുന്നതുകൊണ്ട്,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാക്ഷാത്കാരം ന്യായപ്രമാണത്തിൽനിന്നു ലഭിച്ചിട്ടുള്ളതുകൊണ്ട് നീ അന്ധർക്കു വഴികാട്ടുന്ന വ്യക്തിയും ഇരുട്ടിലുള്ളവർക്കു പ്രകാശവും