Romans 2:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ ധര്‍മശാസ്ത്രം അനുസരിക്കുന്നവനാണെങ്കില്‍ പരിച്ഛേദനകര്‍മം നല്ലതുതന്നെ; എന്നാല്‍ നീ ധര്‍മശാസ്ത്രം ലംഘിക്കുന്നുവെങ്കില്‍ നിന്‍റെ പരിച്ഛേദനകര്‍മംകൊണ്ട് എന്തു പ്രയോജനം? നീ പരിച്ഛേദനം കഴിക്കാത്തവനോടു തുല്യനല്ലേ?
Malayalam (ERV) WBTC Bible
നിങ്ങള്‍ ന്യായപ്രമാണം അനുസരിക്കുന്നുവെങ്കില്‍ പരിച്ഛേദന ഗുണമുണ്ട്; മറിച്ച് നിങ്ങള്‍ ന്യായപ്രമാണം ലംഘിക്കുന്നുവെങ്കില്‍ ആ പരിച്ഛേദന അഗ്രചര്‍മ്മമാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീർന്നു.
Malayalam 1992 MBSI
നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചര്‍മ്മമായിത്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ ന്യായപ്രമാണം അനുസരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; എന്നാൽ ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമമായിത്തീരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിച്ഛേദന പ്രയോജനമുള്ളത് സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചര്‍മമായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
നീ നിയമമനുസരിക്കുന്നവനാണെങ്കില്‍ പരിച്‌ഛേദനം അര്‍ഥവത്താണ്; നിയമം ലംഘിക്കുന്നവനാണെങ്കിലോ നിന്‍െറ പരിച്‌ഛേദനം പരിച്‌ഛേദനമല്ലാതായിത്തീരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ന്യായപ്രമാണം അനുസരിക്കുന്നെങ്കിൽ പരിച്ഛേദനം പ്രയോജനമുള്ളതാകും; എന്നാൽ ന്യായപ്രമാണം ലംഘിച്ചാലോ നീ പരിച്ഛേദനം സ്വീകരിക്കാത്തതിനു തുല്യമായിത്തീരുന്നു.