Romans 2:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരിച്ഛേദനകര്‍മത്തിനു വിധേയനാകാത്ത വിജാതീയന്‍ ധര്‍മശാസ്ത്രം അനുസരിക്കുന്നുവെങ്കില്‍ പരിച്ഛേദനം നടത്തിയവനെപ്പോലെ ദൈവം അവനെ കരുതുകയില്ലേ?
Malayalam (ERV) WBTC Bible
പക്ഷേ പരിച്ഛേദന ചെയ്തിട്ടില്ലാത്ത ജാതികള്‍ ന്യായപ്രമാണം അനുശാസിക്കുന്നത് ചെയ്താല്‍ അവര്‍ യഥാര്‍ത്ഥത്തിലും പരിച്ഛേദന ചെയ്തവരാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഗ്രചർമ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?
Malayalam 1992 MBSI
അഗ്രചര്‍മ്മി ന്യായ പ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാല്‍ അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെയെങ്കിൽ, അഗ്രചർമി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഗ്രചര്‍മി ന്യായപ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാല്‍ അവന്‍റെ അഗ്രചര്‍മം പരിച്ഛേദന എന്ന് എണ്ണുകയില്ലയോ?
Malayalam Bible POC-ML 2013
അതുകൊണ്ട്, നിയമം പാലിക്കുന്ന അപരിച്‌ഛേദിതനെ പരിച്‌ഛേദിതനായി കണക്കാക്കിക്കൂടെ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പരിച്ഛേദനം സ്വീകരിച്ചിട്ടില്ലാത്തവർ ന്യായപ്രമാണത്തിലെ വിധികളനുസരിച്ചാൽ പരിച്ഛേദനമുള്ളവരെപ്പോലെ അവരും പരിഗണിക്കപ്പെടുകയില്ലേ?