Romans 2:29 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആന്തരികമായി യെഹൂദനായിരിക്കുന്നവനത്രേ യഥാര്‍ഥ യെഹൂദന്‍. യഥാര്‍ഥമായ പരിച്ഛേദനകര്‍മം നടക്കേണ്ടത് ഹൃദയത്തിലാണ് - അത് അക്ഷരത്തിലുള്ളതല്ല, ആത്മാവിലുള്ളതാണ്. അങ്ങനെയുള്ളവന് മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നുതന്നെ പ്രശംസ ലഭിക്കുന്നു.
Malayalam (ERV) WBTC Bible
ആന്തരികമായും യെഹൂദനാകുന്നതോടുകൂടി മാത്രമാണ് ഒരുവന്‍ യഥാര്‍ത്ഥ യെഹൂദനാകുന്നത്. ഹൃദയത്തില്‍ ആണ് ശരിയായ പരിച്ഛേദന നടക്കേണ്ടത്. അത് എഴുതപ്പെട്ട ന്യായപ്രമാണത്തിനൊത്തല്ല, ആത്മാവിലൂടെയാണ് നടക്കുക. ആത്മാവിലൂടെ ഹൃദയത്തില്‍ പരിച്ഛേദന ഏറ്റവന് മനുഷ്യരില്‍നിന്നല്ല ദൈവത്തില്‍ നിന്നുമാണ് പ്രശംസ ലഭിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.
Malayalam 1992 MBSI
അകമെ യെഹൂദനായവനത്രേ യെഹൂദന്‍; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താല്‍ തന്നേ പുകഴ്ച ലഭിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അകമേ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അങ്ങനെയുള്ളവന് മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അകമേ യെഹൂദനായവനത്രേ യെഹൂദന്‍; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവനു മനുഷ്യരാലല്ല ദൈവത്താല്‍തന്നെ പുകഴ്ച ലഭിക്കും.
Malayalam Bible POC-ML 2013
ആന്തരികമായി യഹൂദനായിരിക്കുന്നവനാണ്‌യഥാര്‍ഥ യഹൂദന്‍; ഹൃദയത്തില്‍ നടക്കുന്ന പരിച്‌ഛേദനമാണ്‌യഥാര്‍ഥ പരിച്‌ഛേദനം. അത് ആത്‌മീയമാണ്. അക്‌ഷരാര്‍ഥത്തിലുള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെയോ, അകമേ യെഹൂദനായിരിക്കുന്നവനാണ് യഥാർഥ യെഹൂദൻ; ന്യായപ്രമാണത്തിലെ അക്ഷരപ്രകാരമുള്ളതല്ല, ആത്മാവിനാൽ ഹൃദയത്തിൽ ഉള്ളതാണ് ശരിയായ പരിച്ഛേദനം. ഇങ്ങനെയുള്ളവർക്ക് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നുതന്നെ പ്രശംസ ലഭിക്കും.