Romans 2:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതോ, ദൈവത്തിന്‍റെ ദയ അനുതാപത്തിലേക്കു നയിക്കുന്നു എന്നുള്ളതു മനസ്സിലാക്കാതെ, അവിടുത്തെ മഹാദയയും സഹിഷ്ണുതയും നിരന്തരക്ഷമയും നീ തിരസ്കരിക്കുന്നുവോ?
Malayalam (ERV) WBTC Bible
ദൈവം നിങ്ങളോടു വളരെ കരുണയുളളവനാണ്. അവന്‍ നിങ്ങളുടെ നേര്‍ക്ക് ക്ഷമ കാണിക്കുന്നു. നിങ്ങളുടെ മാറ്റത്തിനു വേണ്ടി അവന്‍ കാത്തിരിക്കുന്നു. പക്ഷെ, നിങ്ങള്‍ അവന്‍റെ കാരുണ്യത്തെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ല. നിങ്ങളുടെ മാനസാന്തരത്തിനു കാത്തിരിക്കാന്‍ തക്കവണ്ണം അത്രമേല്‍ കരുണാമയനാണ് ദൈവം എന്ന് ഒരുപക്ഷേ നിങ്ങള്‍ക്കറിവില്ലായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
Malayalam 1992 MBSI
അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവ നിസ്സാരമാക്കി ചിന്തിക്കുന്നുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്ന് അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
Malayalam Bible POC-ML 2013
അതോ, അവിടുത്തെനിസ്‌സീമമായ കരുണയും സഹിഷ്‌ണുതയും ക്‌ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്‌? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്‍െറ കരുണയുടെ ലക്‌ഷ്യമെന്നു നീ അറിയുന്നില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനാണെന്ന് തിരിച്ചറിയാതെ നീ അവിടത്തെ സമൃദ്ധമായ ദയയും സഹിഷ്ണുതയും ദീർഘക്ഷമയും നിസ്സാരമായി കരുതുകയാണോ?