Romans 3:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാവിധത്തിലും വളരെയധികം പ്രയോജനമുണ്ട്, സംശയമില്ല. ഒന്നാമത്, ദൈവത്തിന്‍റെ അരുളപ്പാടുകള്‍ നല്‌കപ്പെട്ടത് യെഹൂദന്മാര്‍ക്കാണ്.
Malayalam (ERV) WBTC Bible
ഉണ്ട്, യെഹൂദര്‍ക്ക് പല ആനുകൂല്യങ്ങളുമുണ്ട്. ഏറ്റവും പ്രധാനം ഇതാണ്: ദൈവം അവന്‍റെ ഉപദേശങ്ങള്‍ യെഹൂദരെ വിശ്വസിച്ചാണ് ഏല്പിച്ചിരിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.
Malayalam 1992 MBSI
സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകലവിധത്തിലും വളരെ ഉണ്ട്; ഒന്നാമത് ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നതു തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒന്നാമത് ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതുതന്നെ.
Malayalam Bible POC-ML 2013
പലവിധത്തിലും വളരെ പ്രയോജനമുണ്ട്‌. ഒന്നാമത്‌, ദൈവത്തിന്‍െറ അരുളപ്പാടുകള്‍ ഭരമേല്‍പിച്ചതു യഹൂദരെയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാവിധത്തിലും വളരെയുണ്ട്: അതിൽ പ്രഥമഗണനീയം ദൈവത്തിന്റെ അരുളപ്പാടുകൾ യെഹൂദന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നു എന്നതാണ്.