Romans 3:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[25,26] മനുഷ്യന്‍റെ പാപപരിഹാരത്തിനുള്ള മാര്‍ഗമായിത്തീരുന്നതിന് ദൈവം ക്രിസ്തുയേശുവിനെ നിയോഗിച്ചു. സ്വന്തം രക്തം ചിന്തി, സ്വജീവന്‍ യാഗമായി അര്‍പ്പിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് പാപങ്ങള്‍ പൊറുക്കപ്പെടുന്നത്. ഇങ്ങനെ മനുഷ്യരുടെ പാപങ്ങള്‍ കണക്കിലെടുക്കാതെ സഹിഷ്ണുതാപൂര്‍വം അവ ഇല്ലായ്മ ചെയ്ത പൂര്‍വകാലത്തും ഇക്കാലത്തും ദൈവം തന്‍റെ നീതി വെളിപ്പെടുത്തുന്നു. ഇപ്രകാരം യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരെയും നീതിമാന്മാരായി സ്വീകരിക്കുമെന്നും വ്യക്തമാകുന്നു.
Malayalam (ERV) WBTC Bible
വിശ്വാസംകൊണ്ട് മനുഷ്യരുടെ പാപങ്ങളെ മറക്കുന്നതിനുളള ഒരു വഴിയായിട്ടാണ് ദൈവം ക്രിസ്തുവിനെ നിയോഗിച്ചത്. ക്രിസ്തുവിന്‍റെ രക്തത്താലാണ് ദൈവം ഇതു ചെയ്തത്. ദൈവം എപ്പോഴും ഉചിതവും ശരിയായതുമാണ് ചെയ്യുന്നതെന്ന് ഇതു തെളിയിക്കുന്നു. പണ്ടുളളവര്‍ ചെയ്ത പാപത്തിന് അവരെ ശിക്ഷിക്കാതെ ക്ഷമപാലിച്ചതുവഴി ദൈവം തന്‍റെ മുന്‍കാല നിലപാട് ശരിയാണെന്ന് വെളിപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ,
Malayalam 1992 MBSI
വിശ്വസിക്കുന്നവര്‍ക്കും അവന്‍ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയില്‍ മുന്‍ കഴിഞ്ഞപാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു. ദൈവം തന്റെ ദീർഘക്ഷമയിൽ കഴിഞ്ഞ കാലങ്ങളിലെ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിക്കുവാൻ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍,
Malayalam Bible POC-ML 2013
വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല.