Romans 3:30 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാകുന്നു. ദൈവം ഏകനായതുകൊണ്ട്, അവിടുന്നു യെഹൂദന്മാരെയും വിജാതീയരെയും വിശ്വാസംമൂലം കുറ്റമറ്റവരായി അംഗീകരിക്കുന്നു.
Malayalam (ERV) WBTC Bible
ഒരു ദൈവമെയുളളൂ. ഈ ഒരു ദൈവം വിശ്വാസം വഴി യെഹൂദരെയും വിശ്വാസം വഴി ജാതികളെയും നീതീകരിക്കും. 31അങ്ങനെയെങ്കില്‍ വിശ്വാസത്തിന്‍റെ പാത പിന്തുടര്‍ന്നുകൊണ്ട് ന്യായപ്രമാണത്തെ നമുക്ക് നശിപ്പിക്കാമോ? പാടില്ല. യഥാര്‍ത്ഥത്തില്‍ ന്യായപ്രമാണം അനുശാസിക്കുന്നത് വിശ്വാസത്തിലൂടെ നാം ചെയ്യുന്നുവെന്നെയുളളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു.
Malayalam 1992 MBSI
ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം ഏകനല്ലോ; വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമികളെയും അവൻ നീതീകരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മികളെയും നീതീകരിക്കുന്നു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, ദൈവം ഏകനാണ്. അവിടുന്നു പരിച്‌ഛേദിതരെയും അപരിച്‌ഛേദിതരെയും അവരവരുടെ വിശ്വാസത്താല്‍ നീതീകരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം ഒരുവനേയുള്ളൂ; അതുകൊണ്ട്, പരിച്ഛേദനം സ്വീകരിച്ചവനെ വിശ്വാസത്താൽ നീതീകരിക്കുന്നു; അതേ വിശ്വാസത്താൽ പരിച്ഛേദനം ഇല്ലാത്തവരെയും നീതീകരിക്കുന്നു.