Romans 3:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മുടെ ദുഷ്പ്രവൃത്തികള്‍ ദൈവത്തിന്‍റെ നീതി പ്രത്യക്ഷമാക്കുന്നുവെങ്കില്‍ നാം എന്താണു പറയേണ്ടത്? ദൈവം നമ്മെ ശിക്ഷിക്കുമ്പോള്‍ അവിടുന്നു നീതിയില്ലാത്തവനെന്നോ? - മാനുഷികമായ രീതിയില്‍ ഞാനിതു പറയുന്നു - ഒരിക്കലുമല്ല!
Malayalam (ERV) WBTC Bible
നാം തെറ്റു ചെയ്യുന്പോള്‍ അത് ദൈവത്തിന്‍റെ നീതിയെ കൂടുതല്‍ വെളിപ്പെടുത്തുന്നു. അതിനാല്‍ ദൈവം നമ്മെ ശിക്ഷിക്കുന്പോള്‍ അവന്‍ അന്യായമാണ് ചെയ്യുന്നതെന്ന് പറയാന്‍ നമുക്കു സാധിക്കുമോ? (ചിലര്‍ക്ക് തോന്നിയേക്കാവുന്ന ഒരാശയം പറഞ്ഞുവെന്നേയുളളൂ.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ?— ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല;
Malayalam 1992 MBSI
എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? ഞാന്‍ മാനുഷരീതിയില്‍ പറയുന്നു — ഒരുനാളുമല്ല;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്ത് പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? — ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? -ഞാന്‍ മാനുഷരീതിയില്‍ പറയുന്നു- ഒരുനാളുമല്ല;
Malayalam Bible POC-ML 2013
എന്നാല്‍, നമ്മുടെ അനീതി ദൈവനീതിയെ വെളിപ്പെടുത്തുന്നെങ്കില്‍ നാം എന്തു പറയും? മാനുഷികമായരീതിയില്‍ ഞാന്‍ ചോദിക്കട്ടെ: നമ്മുടെ നേരേ കോപിക്കുന്ന ദൈവം നീതിയില്ലാത്തവനെന്നോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ദൈവം എത്ര നീതിമാനാണെന്നത് നമ്മുടെ അനീതി പ്രകടമാക്കുന്നുവെങ്കിൽ നാം എന്താണു പറയുക? മാനുഷികമായ രീതിയിൽ ചോദിക്കട്ടെ, “നമ്മുടെമേൽ ക്രോധം വെളിപ്പെടുത്തുന്ന ദൈവം നീതിമാൻ അല്ല” എന്നാണോ?