Romans 3:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ സത്യം പ്രകാശിതമാകുകയും അവിടുത്തെ മഹത്ത്വം വര്‍ധിക്കുകയും ചെയ്യുന്നതിന് എന്റെ അസത്യം ഉപകരിക്കുന്നുവെങ്കില്‍, എന്നെ പാപിയെന്നു വിധിക്കുന്നത് എന്തിന്?
Malayalam (ERV) WBTC Bible
ഒരുവന്‍ പറഞ്ഞേക്കാം “എന്‍റെ കാപട്യം ദൈവത്തിന്‍റെ സത്യത്തെ വെളിവാക്കുന്നതിനാല്‍ ഞാന്‍ അസത്യം പറയുന്പോള്‍ അത് ദൈവത്തിന് കൂടുതല്‍ മഹത്വം പ്രദാനം ചെയ്യുന്നു. അപ്പോള്‍ പിന്നെ എന്നെ ഒരു പാപിയെന്നു എന്തിനു വിധിക്കണം?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?
Malayalam 1992 MBSI
ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാല്‍ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന്റെ സത്യം പ്രകാശിതമാകുകയും അവന്റെ മഹത്വം വർദ്ധിക്കുകയും ചെയ്യുന്നതിന് എന്റെ അസത്യം ഉപകരിക്കുന്നുവെങ്കിൽ, എന്നെ പാപി എന്നു വിധിക്കുന്നതു എന്തിന്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിന്‍റെ സത്യം എന്റെ ഭോഷ്കിനാല്‍ അവന്‍റെ മഹത്ത്വത്തിനായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നത് എന്ത്?
Malayalam Bible POC-ML 2013
എന്‍െറ അസത്യംവഴി ദൈവത്തിന്‍െറ സത്യം അവിടുത്തെ മഹത്വം വര്‍ധിപ്പിക്കുന്നെങ്കില്‍ എന്നെ പാപിയെന്നു വിധിക്കുന്നതെന്തിന്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ “എന്റെ കാപട്യം ദൈവത്തിന്റെ സത്യസന്ധതയെ പ്രകടമാക്കുന്നതിലൂടെ അവിടത്തെ യശസ്സു വർധിപ്പിക്കുന്നെങ്കിൽ, എന്തിനാണ് പിന്നെയും എന്നെ പാപിയെന്നു വിധിയെഴുതുന്നത്?” എന്നു ചിലർ വാദിച്ചേക്കാം,