Romans 4:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് അബ്രഹാമിന്‍റെ സന്താന പരമ്പരകള്‍ക്ക് എല്ലാവര്‍ക്കും ദൈവത്തിന്‍റെ വാഗ്ദാനം സൗജന്യമായി ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതിന്, അത് വിശ്വാസത്തിന്മേല്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. അത് ധര്‍മശാസ്ത്രം ഉള്ളവര്‍ക്കു മാത്രമല്ല, അബ്രഹാമിനെപ്പോലെ വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആ വാഗ്ദാനം ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതിനു തന്നെ. അബ്രഹാം നമ്മുടെ എല്ലാവരുടെയും പിതാവത്രേ.
Malayalam (ERV) WBTC Bible
വിശ്വാസമുണ്ടാകയാല്‍ മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്ന് വാഗ്ദാനം ലഭിച്ചു. ഇത് ഒരു സൌജന്യസമ്മാനം പോലെയാണ്. അങ്ങനെയെങ്കില്‍ അബ്രാഹാമിന്‍റെ മക്കള്‍ക്കെല്ലാം ആ വാഗ്ദാനം ലഭിക്കാം. മോശെയുടെ ന്യായപ്രമാണത്തിനു വിധേയരായിരിക്കുന്നവര്‍ക്കു മാത്രമുളളതല്ല അബ്രാഹാമിനെപ്പോലെ വിശ്വാസത്തോടെ ജീവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുളളതാണ് ആ വാഗ്ദാനം. നമ്മുടെ എല്ലാവരുടെയും പിതാവാണ് അബ്രാഹാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.
Malayalam 1992 MBSI
അതു കൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികള്‍ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവര്‍ക്കും മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവര്‍ക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഇതു കൃപയാൽ എന്നു വരേണ്ടതിന് വിശ്വാസത്താലത്രേ അവകാശികൾ ആകുന്നത്; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്ക് മാത്രമല്ല, അബ്രഹാമിന്റെ വിശ്വാസത്തിൽ നിന്നുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിനുതന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിനു വിശ്വാസത്താലത്രേ അവകാശികള്‍ ആകുന്നത്; വാഗ്ദത്തം സകല സന്തതിക്കും, ന്യായപ്രമാണമുള്ളവര്‍ക്കു മാത്രമല്ല, അബ്രാഹാമിന്‍റെ വിശ്വാസമുള്ളവര്‍ക്കുംകൂടെ ഉറപ്പാകേണ്ടതിനുതന്നെ.
Malayalam Bible POC-ML 2013
അതിനാല്‍, വാഗ്‌ദാനം നല്‍കപ്പെട്ടത്‌ വിശ്വാസത്തിന്‍െറ അടിസ്‌ഥാനത്തിലാണ്‌. അത്‌ ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹത്തിന്‍െറ എല്ലാ സന്തതിക്കും - നിയമം ലഭി ച്ചസന്തതിക്കു മാത്രമല്ല, അബ്രാഹത്തിന്‍െറ വിശ്വാസത്തില്‍ പങ്കുചേ രുന്ന സന്തതിക്കും-ലഭിക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്‌. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട്, വാഗ്ദാനത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അതു ദൈവം അവിടത്തെ കൃപയുടെ ദാനമായി, അബ്രാഹാമിന്റെ സന്തതിപരമ്പരയിൽപ്പെട്ട വിശ്വസിക്കുന്നവർക്കെല്ലാം—ന്യായപ്രമാണം അനുസരിക്കുന്നവർക്കുമാത്രമല്ല—ഉറപ്പായി നൽകി. കാരണം, വിശ്വസിക്കുന്നവരായ നാം എല്ലാവരുടെയും പിതാവാണ് അബ്രാഹാം.